Ongoing News
കടുവയെ അവശനിലയില്‍ റോഡരികില്‍ കണ്ടെത്തി; വനം വകുപ്പിന്റെ നിരീക്ഷണത്തില്‍
വടശ്ശേരിക്കര റേഞ്ചിലെ കട്ടച്ചിറ മണിയാര്‍ വനത്തിനുള്ളിലെ റോഡരികിലാണ് കടുവയെ കണ്ടെത്തിയത്.
പത്തനംതിട്ട | കടുവയെ അവശനിലയില്‍ റോഡരികില്‍ കണ്ടെത്തി. റാന്നി വനം ഡിവിഷനില്‍ ഉള്‍പ്പെടുന്ന വടശ്ശേരിക്കര റേഞ്ചിലെ കട്ടച്ചിറ മണിയാര്‍ വനത്തിനുള്ളിലെ റോഡരികിലാണ് കടുവയെ കണ്ടെത്തിയത്.
ഇന്ന് രാവിലെയാണ് അതുവഴി കടന്നു വന്ന യാത്രക്കാര്‍ കടുവയെ അവശനിലയില്‍ കണ്ടത്. തുടര്‍ന്ന് വനം വകുപ്പ് അധികൃതരെ വിവരമറിയിച്ചു.
വടശ്ശേരിക്കര റേഞ്ച് ഓഫീസര്‍ കെ ആര്‍ രതീഷിന്റെ നേതൃത്വത്തില്‍ വനപാലകര്‍ കടുവയുടെ ആരോഗ്യ സ്ഥിതി നിരീക്ഷിച്ചു വരികയാണ്.
---- facebook comment plugin here -----