Kerala
കടുവയുടെ സാന്നിധ്യം: തലപ്പുഴയില്‍ തിരച്ചില്‍ ഊര്‍ജിതം
തവിഞ്ഞാല്‍ പഞ്ചായത്തില്‍ ജാഗ്രതാ നിര്‍ദേശം

കല്‍പ്പറ്റ | കടുവയുടെ സാന്നിധ്യം കണ്ടെത്തിയ സാഹചര്യത്തില്‍ വയനാട് തലപ്പുഴയില്‍ തിരച്ചില്‍ ഊര്‍ജിതമാക്കി. വനം വകുപ്പിന്റെ നേതൃത്വത്തില്‍ വിശദമായ തിരച്ചില്‍ നടക്കുന്നത്. ജോണ്‍സണ്‍കുന്ന്, കമ്പിപാലം, കരിമാനി, പാരിസണ്‍ എസ്റ്റേറ്റ് എന്നിവിടങ്ങളിലാണ് പരിശോധന. ജനവാസ മേഖലയില്‍ നിന്ന് കടുവയെ കാട്ടിലേക്ക് ഓടിച്ചുവിടുകയാണ് ലക്ഷ്യം
തലപ്പുഴ 43ാം മൈല്‍ പ്രദേശത്തണ് കടുവയുടെ സാന്നിധ്യം സ്ഥിരീകരിച്ചത്. ഇതേത്തുടര്‍ന്ന് തവിഞ്ഞാല്‍ പഞ്ചായത്തില്‍ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. വനാതിര്‍ത്തിയില്‍ താമസിക്കുന്നവരും പൊതുജനങ്ങളും ജാഗ്രത പാലിക്കണം. വനം വകുപ്പിന്റെ ഡാറ്റാബേസിലുള്ള കടുവ തന്നെയാണ് പ്രദേശത്തുള്ളതെന്ന് കണ്ടെത്തിയതായി നോര്‍ത്ത് വയനാട് ഡി എഫ് ഒ മാര്‍ട്ടിന്‍ ലോവല്‍ പറഞ്ഞു. എട്ട് വയസ്സ് പ്രായമുള്ള പെണ്‍കടുവയാണെന്നും അദ്ദേഹം പറഞ്ഞു.