Kerala
കോഴിക്കോട് ഉള്ള്യേരിയില്‍ കടുവ ഇറങ്ങിയതായി സംശയം; ജാഗ്രതാ നിര്‍ദേശം
വനപാലകരും ആര്‍ആര്‍ടി സംഘവും പോലീസും സ്ഥലത്തെത്തി പരിശോധന നടത്തി
കോഴിക്കോട് | കോഴിക്കോട് ഉള്ള്യേരിയില്‍ ജനവാസമേഖലയില്‍ കടുവയിറങ്ങിയതായി സംശയം. ഉള്ള്യേരി പെട്രോള്‍ പമ്പിന് സമീപമുള്ള വീട്ടിലെ സിസിടിവിയിലാണ് കടുവയെന്ന് സംശയിക്കുന്ന മൃഗത്തിന്റെ ദൃശ്യങ്ങള്‍ പതിഞ്ഞത്.
വനപാലകരും ആര്‍ആര്‍ടി സംഘവും പോലീസും സ്ഥലത്തെത്തി പരിശോധന നടത്തി. കാല്‍പ്പാടുകള്‍ പരിശോധിച്ചെങ്കിലും കടുവയുടേതെന്ന് സ്ഥിരികരിച്ചിട്ടില്ല. പ്രദേശത്ത് ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ഞായറാഴ്ച വൈകിട്ട് ഉള്ള്യേരിക്ക് സമീപത്തുള്ള അത്തോളിയിലെ വേളൂരില്‍ കടുവയെ കണ്ടതായി വീട്ടമ്മ പറഞ്ഞിരുന്നു. ഇവിടെ സിസിടിവി സ്ഥാപിച്ച് വനംവകുപ്പ് നിരീക്ഷണം നടത്തിവരുന്നതിനിടെയാണ് ഉള്ള്യേരിയില്‍ നിന്നും കുടുവയുടേതെന്ന് തോന്നിക്കുന്ന ദൃശ്യങ്ങള്‍ ലഭിച്ചത്.
---- facebook comment plugin here -----