Connect with us

cheetah

ജനവാസ മേഖലയില്‍ പുലികളിറങ്ങി ആടുകളെ പിടികൂടി

ഇതോടെ ആടുകളുമായി പുലികള്‍ കടന്നു കളയുകയായിരുന്നു.

Published

|

Last Updated

ചിറ്റാര്‍ | സീതത്തോട് കൊച്ചുകോയിക്കല്‍ ജനവാസ മേഖലയില്‍ പുലികളിറങ്ങി ആടുകളെ പിടികൂടി. കൊച്ചുകോയിക്കല്‍ മൂന്നാം ബ്ലോക്ക് ചരുവില്‍ ബിനോയിയുടെ ആട്ടിൻകൂട്ടില്‍ നിന്ന് അഞ്ച് ആടുകളെയാണ് പുലികള്‍ പിടിച്ചത്. മൂന്ന് ആടുകളെ പുലികൾ കൊണ്ടുപോകുകയും രണ്ടെണ്ണത്തിനെ കടിച്ച്  കൊന്നിടുകയും ചെയ്ത നിലയിലായിരുന്നു.

ബുധനാഴ്ച രാത്രി 11ഓടെ ആടുകളുടെ കരച്ചില്‍ കേട്ട് പുറത്തിറങ്ങി പുലിയാണെന്ന് വീട്ടുകാർ മനസിലാക്കുകയും ബഹളം വെക്കുകയുമായിരുന്നു. ഇതോടെ ആടുകളുമായി പുലികള്‍ കടന്നു കളയുകയായിരുന്നു. ആട്ടില്‍കൂടിനോട് ചേര്‍ന്ന് രണ്ട് വളര്‍ത്തു നായ്ക്കള്‍ ഉണ്ടായിരുന്നെങ്കിലും ഇവയെ പുലി പിടിച്ചില്ല. ഇന്ന് രാവിലെ വനപാലകര്‍ എത്തി കാല്‍പാടുകള്‍ പരിശോധിച്ചാണ് ഒന്നിലധികം പുലികളുടെ സാന്നിധ്യം മനസ്സിലാക്കിയത്. ഒന്നിന്റെത് വലിതും മറ്റൊന്നിന്റെത് ചെറിയ കാല്‍പ്പാടുകളുമാണ്.

ഈ പ്രദേശത്ത് പുലിയുടെ സാന്നിധ്യം മനസ്സിലാക്കാന്‍ ക്യാമറകള്‍ സ്ഥാപിക്കുമെന്നും വനപാലകര്‍ പറഞ്ഞു. ആറ് മാസം മുമ്പും പ്രദേശത്ത് പുലിയിറങ്ങിയിരുന്നു. പിന്നീട് വനപാലകര്‍ പുലിയെ പിടികൂടി വനത്തില്‍ വിട്ടിരുന്നു. ഈ പ്രദേശത്ത് വീണ്ടും പുലിയുടെ സാന്നിധ്യം കണ്ടെത്തിയതോടെ പ്രദേശവാസികൾ ഭീതിയോടെയാണ് രാത്രി കഴിച്ചു കൂട്ടുന്നത്.

---- facebook comment plugin here -----

Latest