Connect with us

Kerala

മാനവീയം വീഥിയില്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നു; രാത്രി പത്തിന് ശേഷം സ്റ്റേജ് പരിപാടികള്‍ക്ക് വിലക്ക്,12 ഓടെ വീഥി വിടണം

കേരളീയം പരിപാടിയുടെ സമാപന ദിവസമായ ഇന്നലെയും മാനവീയം വീഥിയില്‍ സംഘര്‍ഷമുണ്ടായി.

Published

|

Last Updated

തിരുവനന്തപുരം | വീണ്ടും സംഘര്‍ഷങ്ങള്‍ ഉണ്ടയ സാഹചര്യത്തില്‍തിരുവനന്തപുരം മാനവീയം വീഥിയിലെ നൈറ്റ്ലൈഫില്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തുന്നു.ഇന്നലെയുണ്ടായ സംഘര്‍ഷത്തില്‍ ഒരു പോലീസുകാരനും പരുക്കേറ്റിരുന്നു. ഈ പശ്ചാത്തലത്തില്‍ സ്റ്റേജ് പരിപാടികള്‍ക്കും ഉച്ചഭാഷിണികള്‍ക്കും കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി. ഉച്ചഭാഷിണികളും വാദ്യോപകരണങ്ങളും രാത്രി 10 മണി വരെ മാത്രമേ ഉപയാഗിക്കാന്‍ പാടുള്ളൂ. 12 മണി കഴിഞ്ഞാല്‍ ആളുകള്‍ മാനവീയം വീഥി വിട്ടു പോകണമെന്നുമാണ് പോലീസിന്റെ നിര്‍ദേശം.

അഞ്ചോളം സംഘര്‍ഷങ്ങളാണ് മാനവീയം വീഥിയില്‍ ദിവസങ്ങള്‍ക്കകം ഉണ്ടായത്. കേരളീയം പരിപാടിയുടെ സമാപന ദിവസമായ ഇന്നലെയും മാനവീയം വീഥിയില്‍ സംഘര്‍ഷമുണ്ടായി. തുടര്‍ന്ന് പോലീസിന് നേര്‍ക്ക് കല്ലേറുമുണ്ടായി. കല്ലേറില്‍ നെട്ടയം സ്വദേശിയായ സ്ത്രീക്കും പരുക്കേറ്റിരുന്നു.ഈ പശ്ചാത്തലത്തിലാണ് നിയന്ത്രണങ്ങള്‍ കടുപ്പിക്കാന്‍ പോലീസ് തീരുമാനിച്ചത്. മാനവീയം വീഥിയിലെ നൈറ്റ് ലൈഫിന് സമയപരിധിയും രജിസ്ട്രേഷനും അടക്കമുള്ള നിയന്ത്രണങ്ങള്‍ വേണമെന്ന് മ്യൂസിയം പോലീസ് നേരത്തെ സിറ്റി പോലീസ് കമ്മീഷണറോട് ആവശ്യപ്പെട്ടിരുന്നു.

 

Latest