National
തിലക് തിളങ്ങി; ഇംഗ്ലണ്ടിനെതിരെ ഇന്ത്യക്ക് ജയം
അര്‍ധ സെഞ്ച്വറി നേടിയ തിലക് വര്‍മയുടെ ഒറ്റയാള്‍ പോരാട്ടമാണ് ഇന്ത്യയെ വിജയതിത്തിലെത്തിച്ചത്
ചെന്നൈ | ഇംഗ്ലണ്ടിനെതിരായ രണ്ടാം ടി-20 യില്‍ ഇന്ത്യക്ക് രണ്ട് വിക്കറ്റിന്റെ ജയം. ഇംഗ്ലണ്ട് ഉയര്‍ത്തിയ 165 റണ്‍സ് മറികടക്കാനായി ബാറ്റേന്തിയ ഇന്ത്യന്‍ പട 19.2 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 166 റണ്‍സ് പൊരുതി നേടി.
അര്‍ധ സെഞ്ച്വറി നേടിയ തിലക് വര്‍മയുടെ ഒറ്റയാള്‍ പോരാട്ടമാണ് ഇന്ത്യയെ വിജയതിത്തിലെത്തിച്ചത്. 55 പന്തില്‍ 72 റണ്‍സെടുത്താണ് തിലക് തിളങ്ങിയത്. വാഷിംഗ്ടണ്‍ സുന്ദറിന്റെ (26) സ്‌കോറും ഇന്ത്യയ്ക്ക് കരുത്തായി.
സഞ്ചു സാംസണ്‍ (അഞ്ച്), അഭിഷേക് ശര്‍മ (12), തിലക് വര്‍മ (72), സൂര്യകുമാര്‍ യാദവ് (12), ദ്രൂവല്‍ ജുറല്‍ (നാല്), ഹാര്‍ദിക് പാണ്ഡ്യ (എഴ്), വാഷിംഗ്ടണ്‍ സുന്ദര്‍ (26), അക്‌സര്‍ പട്ടേല്‍ (രണ്ട്), അര്‍ഷ്ദീപ് സിംഗ് (ആറ്), രവി ബിഷ്‌ണോയ് (ഒമ്പത്) എന്നിങ്ങനെയാണ് ഇന്ത്യയുടെ സ്‌കോര്‍.
ടോസ് നഷ്ടപ്പെട്ട് ആദ്യ ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ട് 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 165 റണ്‍സ് അടിച്ചെടുത്തിരുന്നു. 45 റണ്‍സ് എടുത്ത ബട്‌ലര്‍ ആണ് ഇംഗ്ലണ്ടിന്റെ ടോപ് സ്‌കോറര്‍.