Kerala
തിരുവനന്തപുരം എസ്എടി ആശുപത്രി വാര്‍ഡിലെ ടൈലുകള്‍ വന്‍ ശബ്ദത്തോടെ പൊട്ടിത്തെറിച്ചു
ശസ്ത്രക്രിയ കഴിഞ്ഞ മൂന്ന് കുട്ടികള്‍ വാര്‍ഡില്‍ ഉണ്ടായിരുന്നു.

തിരുവനന്തപുരം| തിരുവനന്തപുരം എസ് എ ടി ആശുപത്രിയിലെ വാര്‍ഡില്‍ പാകിയിരുന്ന ടൈലുകള്‍ വന്‍ ശബ്ദത്തോടെ പൊട്ടിത്തെറിച്ചു. പീഡിയാട്രിക് സര്‍ജറി വിഭാഗത്തില്‍ രാവിലെ 9.30 നായിരുന്നു സംഭവം. ശസ്ത്രക്രിയ കഴിഞ്ഞ മൂന്ന് കുട്ടികള്‍ വാര്‍ഡില്‍ ഉണ്ടായിരുന്നു. ശബ്ദം കേട്ട് കൂട്ടിരിപ്പുകാരും ജീവനക്കാരും ഓടിയെത്തി കുട്ടികളെ മറ്റൊരു വാര്‍ഡിലേക്ക് മാറ്റി.
അപകട കാരണം വ്യക്തമല്ല. എന്താണ് സംഭവിച്ചതെന്ന് അന്വേഷിക്കുമെന്നും ടൈലുകള്‍ ഉടന്‍ മാറ്റുമെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.
---- facebook comment plugin here -----