Educational News
ടൈംസ് ഹയർ എഡ്യൂക്കേഷന്റെ വേൾഡ് യൂണിവേഴ്സിറ്റി റാങ്കിങ് 2025; IISC ബംഗളൂരു ആദ്യ നൂറിൽ
യുഎസിൽ നിന്നും യുകെയിൽ നിന്നുമുള്ള സർവ്വകലാശാലകൾ ആണ് എല്ലാ രംഗത്തും മികച്ച റാങ്കിങ്ങുകൾ കരസ്ഥമാക്കിയിട്ടുള്ളത്.
ടൈംസ് ഹയർ എഡ്യൂക്കേഷൻ വേൾഡ് യൂണിവേഴ്സിറ്റി റാങ്കിംഗ് 2025ൽ സ്ഥാനം പിടിച്ച് ബംഗളൂരുവിലെ ഐഐഎസ്സി.കമ്പ്യൂട്ടർ സയൻസ് കോഴ്സ് വാഗ്ദാനം ചെയ്യുന്ന ലോകത്തെ ഏറ്റവും മികച്ച 100 സ്ഥാപനങ്ങളിൽ ഒന്നായാണ് IISC ബംഗളൂരു ഇടം നേടിയത്.
ഇതാദ്യമായാണ് ഇന്ത്യയിൽ നിന്ന് ഒരു സ്ഥാപനം കമ്പ്യൂട്ടർ സയൻസ് വാഗ്ദാനം ചെയ്യുന്ന മികച്ചയൂണിവേഴ്സിറ്റികളുടെ പട്ടികയിൽ ഉൾപ്പെടുന്നത്. 60.5 മാർക്ക് ആയി 99 ആം സ്ഥാനത്താണ് IISC ബംഗളൂരു.
എൻജിനീയറിങ് വിഷയങ്ങളുടെ റാങ്കിങ്ങിൽ യുഎസിൽ നിന്നുള്ള ഹാർവാർഡ് യൂണിവേഴ്സിറ്റി ആണ് ഒന്നാം സ്ഥാനത്ത്. 97. 5 മാർക്കാണ് യൂണിവേഴ്സിറ്റിക്ക് ലഭിച്ചിട്ടുള്ളത്. സ്റ്റാൻഫോഡ് യൂണിവേഴ്സിറ്റി, എം ഐ ടി ഓക്സ്ഫോർഡ് എന്നിങ്ങനെയാണ് തൊട്ടുപിന്നിൽ സ്ഥാനങ്ങളിൽ ഇടം പിടിച്ചിരിക്കുന്നത്. യുഎസിൽ നിന്നും യുകെയിൽ നിന്നുമുള്ള സർവ്വകലാശാലകൾ ആണ് എല്ലാ രംഗത്തും മികച്ച റാങ്കിങ്ങുകൾ കരസ്ഥമാക്കിയിട്ടുള്ളത്.