Connect with us

From the print

ടൈംസ് റാങ്കിംഗ്; എം ജി സർവകലാശാല രാജ്യത്ത് മൂന്നാമത്

ബെംഗളൂരുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസും തമിഴ്നാട്ടിലെ അണ്ണാ സർവകലാശാലയുമാണ് ഇന്ത്യയിൽ യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങളിൽ

Published

|

Last Updated

തിരുവനന്തപുരം | ബ്രിട്ടനിലെ ടൈംസ് ഹയർ എജ്യുക്കേഷന്റെ ഈ വർഷത്തെ ഏഷ്യാ യൂനിവേഴ്സിറ്റി റാങ്കിംഗിൽ രാജ്യത്ത് മൂന്നാം സ്ഥാനം നേടി കോട്ടയം എം ജി സർവകലാശാല. കഴിഞ്ഞ വർഷം നാലാം സ്ഥാനത്തായിരുന്നു. എം ജി ഉൾപ്പെടെ അഞ്ച് ഇന്ത്യൻ സർവകലാശാലകളാണ് ഏഷ്യൻ റാങ്കിംഗിൽ ആദ്യ 150ൽ ഉൾപ്പെട്ടത്. കേരളത്തിൽ നിന്നുള്ള ഏക സർവകലാശാല എം ജിയാണ്.

ബെംഗളൂരുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസും തമിഴ്നാട്ടിലെ അണ്ണാ സർവകലാശാലയുമാണ് ഇന്ത്യയിൽ യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങളിൽ. എഷ്യൻ രാജ്യങ്ങളിലെ സർവകലാശാലകളുടെ പട്ടികയിൽ ചൈനയിലെ സിൻഹുവ, പീക്കിംഗ് സർവകലാശാലകൾ തുടർച്ചയായി അഞ്ചാം തവണയും യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങൾ നിലനിർത്തി. ഏഷ്യൻ വിഭാഗത്തിൽ എം ജി 134ാം സ്ഥാനത്താണ്. അധ്യാപനം, ഗവേഷണം, വിജ്ഞാന കൈമാറ്റം, രാജ്യാന്തര വീക്ഷണം തുടങ്ങി 18 സൂചകങ്ങൾ വിലയിരുത്തിയാണ് റാങ്കിംഗ് നിർണയിച്ചത്. വിവിധ രാജ്യങ്ങളിൽ നിന്നുള്ള 739 സർവകലാശാലകളാണ് റാങ്ക് പട്ടികയിലുള്ളത്.

Latest