National
തിരഞ്ഞെടുപ്പിന് ശേഷം രാഷ്ട്രീയം വിടുമെന്ന് പ്രഖ്യാപിച്ച് തിപ്ര മോത ചെയര്‍മാന്‍
എന്നും ജനങ്ങളോടൊപ്പം ഉണ്ടായിരിക്കുമെന്നും അരോഗ്യത്തിനും വിദ്യാഭ്യാസത്തിനും വേണ്ടി പ്രവര്‍ത്തിക്കുമെന്നും പ്രദ്യോത് കിഷോര്‍ മാണിക്യ ദെബ്ബര്‍മ.
തരിലം, ത്രിപുര| നാളെ നടക്കാനിരിക്കുന്ന ത്രിപുര നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം രാഷ്ട്രീയം വിടുമെന്ന് പ്രഖ്യാപിച്ച് തിപ്ര മോത ചെയര്‍മാന്‍ പ്രദ്യോത് കിഷോര്‍ മാണിക്യ ദെബ്ബര്‍മ. തെരഞ്ഞെടുപ്പ് പര്യടനം അവസാനിക്കുന്ന ദിവസം നടന്ന റാലിയെ അഭിസംബോധന ചെയ്യുമ്പോഴായിരുന്നു ദേബ് ബര്‍മന്റെ പ്രഖ്യാപനം.
ത്രിപുര നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം രാഷ്ട്രീയം വിടുമെന്നും ഇനി രാജാവിനെപ്പോലെ വോട്ട് ചോദിക്കില്ലെന്നും രാജകുടുംബാംഗം കൂടിയായ ദേബ് ബര്‍മ്മന്‍ വ്യക്തമാക്കി. കൂടാതെ എന്നും ജനങ്ങളോടൊപ്പം ഉണ്ടായിരിക്കുമെന്നും അരോഗ്യത്തിനും വിദ്യാഭ്യാസത്തിനും വേണ്ടി പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
ത്രിപുരയില്‍ 60 അംഗ നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പ് ഫെബ്രുവരി 16-നാണ് നടക്കുക. ഫലം മാര്‍ച്ച് രണ്ടിന് അറിയും.