Connect with us

Kerala

പോലീസ് സ്‌റ്റേഷന് മുമ്പില്‍ സൂക്ഷിച്ചിരുന്ന തൊണ്ടിവാഹനങ്ങളുടെ ടയറുകള്‍ മോഷണം പോയി

ടയറുകള്‍ മോഷ്ടിക്കപ്പെട്ട കാര്യം പോലീസ് സ്റ്റേഷന്‍ റോഡിലൂടെ സ്ഥിരം സഞ്ചരിക്കുന്ന ആളുകളാണ് ശ്രദ്ധിച്ചത്.

Published

|

Last Updated

പാറശ്ശാല | തിരുവനന്തപുരം പാറശ്ശാലയില്‍ പോലീസ് കസ്റ്റഡിയില്‍ സൂക്ഷിച്ചിരുന്ന രണ്ട് തൊണ്ടിവാഹനങ്ങളുടെ ടയറുകള്‍ മോഷണം പോയി. പാറശ്ശാല പോലീസ് സ്‌റ്റേഷന് മുമ്പില്‍ നിന്ന് 50 മീറ്റര്‍ അകലെ റോഡരികില്‍ നിര്‍ത്തിയിട്ട രണ്ട് കാറുകളില്‍ നിന്നായി നാല് ടയറുകളാണ് മോഷണം പോയത്. ബുധനാഴ്ച രാത്രിയാണ് മോഷണം നടന്നത്.

സ്‌കോര്‍പ്പിയോ എസ്‌യുവിയുടെ മുന്നിലെ ഒരു ടയറും പിന്നിലെ രണ്ട് ടയറുകളും ഇയോണ്‍ കാറിന്റെ പിന്നിലെ ഒരു ടയറുമാണ് മോഷ്ടിക്കപ്പെട്ടത്. പാറശ്ശാല ബ്ലോക്ക് ഓഫീസിന്റെ മതിലിനോട് ചേര്‍ന്ന് പോലീസ് സ്റ്റേഷന്‍ റോഡില്‍ സബ്ബ് ട്രഷറി, വില്ലേജ് ഓഫീസ്, 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന മൃഗാശുപത്രി എന്നീ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് മുമ്പിലാണ് രണ്ട് വാഹനങ്ങളും നിര്‍ത്തിയിട്ടിരുന്നത്.

ടയറുകള്‍ മോഷ്ടിക്കപ്പെട്ട കാര്യം ഈ റോഡിലൂടെ സ്ഥിരം സഞ്ചരിക്കുന്ന ആളുകളാണ് ശ്രദ്ധിച്ചത്. സംഭവത്തെ തുടര്‍ന്ന് പാറശ്ശാല പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.

 

Latest