National
തിരുപ്പതി ലഡ്ഡു വിവാദം; നാല് പേര്‍ അറസ്റ്റില്‍
ലഡ്ഡു ഉണ്ടാക്കാന്‍ ഉപയോഗിക്കുന്ന നെയ്യില്‍ പോത്തിന്റെയും പന്നിയുടെയും കൊഴുപ്പും മീന്‍ എണ്ണയും പാമോയിലും അടങ്ങിയിട്ടുണ്ടെന്ന് ലാബ് റിപ്പോര്‍ട്ടുകള്‍ സ്ഥിരീകരിച്ചിരുന്നു.

അമരാവതി | തിരുപ്പതി ലഡ്ഡു വിവാദവുമായി ബന്ധപ്പെട്ട് നാലുപേരെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റു ചെയ്തു. നെയ്യ് വിതരണം ചെയ്ത മൂന്ന് കമ്പനി മേധാവികള്‍ ഉള്‍പ്പടെയാണ് അറസ്റ്റിലായത്. ലഡ്ഡു നിര്‍മാണത്തിനുള്ള നെയ്യ് വിതരണം ചെയ്ത തമിഴ്‌നാട് ദിണ്ടിഗലിലെ എആര്‍ ഡയറി ഡയറക്ടര്‍ രാജശേഖര്‍ അടക്കം 4 പേരാണ് അറസ്റ്റിലായത്. നിലവാരം കുറഞ്ഞ നെയ്യ് നല്‍കിയതിനാണ് അറസ്റ്റ് എന്ന് സൂചന.
ലഡ്ഡു ഉണ്ടാക്കാന്‍ ഉപയോഗിക്കുന്ന നെയ്യില്‍ പോത്തിന്റെയും പന്നിയുടെയും കൊഴുപ്പും മീന്‍ എണ്ണയും പാമോയിലും അടങ്ങിയിട്ടുണ്ടെന്ന് ലാബ് റിപ്പോര്‍ട്ടുകള്‍ സ്ഥിരീകരിച്ചിരുന്നു. ഗുജറാത്തിലെ നാഷണല്‍ ഡയറി ഡെവലപ്മെന്റ് ബോര്‍ഡിലെ സെന്റര്‍ ഓഫ് അനാലിസിസ് ആന്‍ഡ് ലേണിംഗ് ഇന്‍ ലൈവ്സ്റ്റോക്ക് ആന്‍ഡ് ഫുഡ് ബുധനാഴ്ച പുറത്തിറക്കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്.
ജഗന്‍ മോഹന്‍ റെഡ്ഡിയുടെ നേതൃത്വത്തിലുള്ള മുന്‍ സര്‍ക്കാര്‍ തിരുപ്പതി ക്ഷേത്രത്തിലെ ലഡു പ്രസാദം തയ്യാറാക്കാന്‍ നെയ്യിന് പകരം മൃഗക്കൊഴുപ്പ് ഉപയോഗിച്ചെന്ന് ആന്ധ്രാ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ പ്രസ്താവനയാണ് വിവാദങ്ങള്‍ക്ക് തുടക്കമിട്ടത്. ക്ഷേത്ര ട്രസ് ഇക്കാര്യം ശരിവെച്ചതോടെയാണ് അന്വേഷണം തുടങ്ങിയത്.