Connect with us

National

തിരുപ്പതി ലഡു വിവാദം: സ്വതന്ത്ര അന്വേഷണ സംഘത്തെ നിയോഗിച്ച് സുപ്രീംകോടതി

നിലവില്‍ ആന്ധ്ര സര്‍ക്കാര്‍ രൂപീകരിച്ച പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്. അന്വേഷണത്തില്‍ സുപ്രീംകോടതി അതൃപ്ത്തി അറിയിച്ചിരുന്നു.

Published

|

Last Updated

ന്യൂഡല്‍ഹി| തിരുപ്പതി ക്ഷേത്രത്തില്‍ നല്‍കുന്ന ലഡുവില്‍ മൃഗക്കൊഴുപ്പ് ചേര്‍ന്ന നെയ്യ് ഉപയോഗിച്ചെന്ന ആരോപണത്തില്‍ സ്വതന്ത്ര അന്വേഷണത്തിന് ഉത്തരവിട്ട് സുപ്രീംകോടതി. സിബിഐയില്‍ നിന്നുള്ള രണ്ടു ഉദ്യോഗസ്ഥരും ആന്ധ്ര പോലീസില്‍ നിന്നുള്ള രണ്ട് ഉദ്യോഗസ്ഥരും ഭക്ഷ്യ സുരക്ഷാ അതോറിറ്റിയില്‍ നിന്നുള്ള സീനിയര്‍ ഓഫീസറും ഉള്‍പ്പെടുന്ന സംഘമാണ് കേസ് അന്വേഷിക്കുക.

നിലവില്‍ ആന്ധ്ര സര്‍ക്കാര്‍ രൂപീകരിച്ച പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്.
അന്വേഷണത്തില്‍ സുപ്രീംകോടതി അതൃപ്ത്തി അറിയിച്ചിരുന്നു. അന്വേഷണത്തിന് കേന്ദ്ര സര്‍ക്കാരിലെ സീനിയര്‍ ഉദ്യോഗസ്ഥര്‍ മേല്‍നോട്ടം വഹിക്കട്ടെയെന്ന്, കേസ് പരിഗണിച്ചപ്പോള്‍ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത നിര്‍ദേശിക്കുകയായിരുന്നു. ആരോപണത്തില്‍ എന്തെങ്കിലും വസ്തുതയുണ്ടെങ്കില്‍ അത് അനുവദിക്കാനാവാത്തതാണെന്ന് തുഷാര്‍ മേത്ത പറഞ്ഞു.

അതേസമയം തിരുപ്പതി ലഡു വിവാദം രാഷ്ട്രീയ നാടകമാക്കാന്‍ ആഗ്രഹിക്കുന്നില്ലെന്ന് കോടതി അഭിപ്രായപ്പെട്ടു. രാഷ്ട്രീയപ്പോരിന് കോടതിയെ കളമാക്കുന്നത് അനുവദിക്കാനാവില്ലെന്നും ജസ്റ്റിസ് ബിആര്‍ ഗവായിയും കെവി വിശ്വനാഥനും അടങ്ങിയ ബെഞ്ച് വ്യക്തമാക്കി.

 

 

---- facebook comment plugin here -----

Latest