Connect with us

National

മരുമകളുടെ വിവാഹ ചടങ്ങില്‍ പങ്കെടുക്കണം; ബില്‍ക്കിസ് ബാനു കേസിലെ പ്രതി പരോള്‍ ആവശ്യപ്പെട്ട് കോടതിയില്‍

കേസിലെ പ്രതി രമേഷ് ചന്ദനയാണ് ഗുജറാത്ത് ഹൈക്കോടതിയെ സമീപിച്ചത്.

Published

|

Last Updated

ഗാന്ധിനഗര്‍| ബില്‍ക്കിസ് ബാനു കൂട്ടബലാത്സംഗക്കേസിലെ പ്രതികളിലൊരാള്‍ പരോള്‍ ആവശ്യപ്പെട്ട് ഗുജറാത്ത് ഹൈക്കോടതിയെ സമീപിച്ചു. കേസിലെ പ്രതി രമേഷ് ചന്ദനയാണ് ഗുജറാത്ത് ഹൈക്കോടതിയെ സമീപിച്ചത്. തന്റെ മരുമകളുടെ വിവാഹ ചടങ്ങില്‍ പങ്കെടുക്കണമെന്നാവശ്യപ്പെട്ടാണ് പരോളിന് അപേക്ഷ നല്‍കിയിരിക്കുന്നത്.

മാര്‍ച്ച് 5 മുതല്‍ വിവാഹ ചടങ്ങുകള്‍ ആരംഭിക്കുമെന്ന് ചന്ദനയുടെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. വിഷയം പരിശോധിച്ച ശേഷം തീരുമാനമെടുക്കാമെന്ന് കോടതി വ്യക്തമാക്കി. ഹരജിയില്‍ വാദം കേള്‍ക്കാന്‍ കേസ് ഷെഡ്യൂള്‍ ചെയ്യാനും കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ഫെബ്രുവരി 5ന് മറ്റൊരു പ്രതിയായ പ്രദീപ് മോഡിയക്ക് ഹൈക്കോടതി പരോള്‍ അനുവദിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് രമേഷ് ചന്ദന കോടതിയെ സമീപിച്ചിരിക്കുന്നത്. ബില്‍ക്കിസ് ബാനു കേസിലെ 11 പ്രതികളും ജനുവരി 21 ന് അര്‍ധരാത്രിയാണ് ഗോധ്ര സബ് ജയിലിലെത്തി കീഴടങ്ങിയത്.