Connect with us

Kerala

തിരഞ്ഞെടുപ്പ് ഫണ്ട് ചില മണ്ഡലം പ്രസിഡന്റുമാര്‍ മുക്കിയെന്ന് ഉണ്ണിത്താന്‍; കോണ്‍ഗ്രസ്സില്‍ പുതിയ വിവാദം

പണം തട്ടിയവരെ തനിക്കറിയാം. അവരെ വെറുതെ വിടില്ലെന്നും ഉണ്ണിത്താന്‍.

Published

|

Last Updated

കാസര്‍കോട് | കോണ്‍ഗ്രസ്സില്‍ പുതിയ വിവാദത്തിന് തിരികൊളുത്തി കാസര്‍കോട്ടെ യു ഡി എഫ് സ്ഥാനാര്‍ഥി രാജ്‌മോഹന്‍ ഉണ്ണിത്താന്‍. ബൂത്ത് കമ്മിറ്റികള്‍ക്ക് നല്‍കാന്‍ ഏല്‍പ്പിച്ച തിരഞ്ഞെടുപ്പ് ഫണ്ട് ചില മണ്ഡലം പ്രസിഡന്റുമാര്‍ മുക്കിയെന്ന് ഉണ്ണിത്താന്‍ ആരോപിച്ചു.

പണം തട്ടിയവരെ തനിക്കറിയാം. അവരെ വെറുതെ വിടില്ലെന്നും കാസര്‍കോട് മുന്‍ ഡി സി സി പ്രസിഡന്റ് പെരിയ ഗംഗാധരന്‍ നായരുടെ അനുസ്മരണ ചടങ്ങില്‍ അദ്ദേഹം പറഞ്ഞു. ഡി സി സി ഓഫീസില്‍ നടന്ന ചടങ്ങില്‍ യു ഡി എഫ് കണ്‍വീനര്‍ എം എം ഹസനും പങ്കെടുത്തിരുന്നു.

‘മണ്ഡലം പ്രസിഡന്റുമാര്‍ക്കും ബ്ലോക്ക് പ്രസിഡന്റുമാര്‍ക്കും യു ഡി എഫിനുമെല്ലാം പണം കൃത്യമായി നല്‍കിയിരുന്നു. എന്നാല്‍ ബൂത്തില്‍ കൊടുക്കേണ്ട പണം തട്ടിയെടുത്തു. ഇവര്‍ക്കെതിരെ നടപടി വേണം.’

തന്നെ തോല്‍പ്പിക്കാന്‍ പലരും ശ്രമിച്ചുവെന്നും തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ കൂടുതല്‍ കാര്യങ്ങള്‍ പറയുമെന്നും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു.