Connect with us

DELHI WEEKEND CURFEW

ഡല്‍ഹി വാരാന്ത്യ കര്‍ഫ്യൂവിലേക്ക്

തുടര്‍ച്ചയായി രണ്ട് ദിവസമായി ഡല്‍ഹിയില്‍ അഞ്ച് ശതമാനത്തിന് മുകളിലാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്

Published

|

Last Updated

ന്യൂഡല്‍ഹി | കൊവിഡ് കേസുകള്‍ ഉയരുന്ന സാഹചര്യത്തില്‍ ഡല്‍ഹിയില്‍ വാരാന്ത്യ കര്‍ഫ്യൂ ഏര്‍പ്പെടുത്തും. ദുരന്ത നിവാരണ അതോറിറ്റിയുടെ യോഗത്തിലാണ് തീരുമാനം. തുടര്‍ച്ചയായി രണ്ട് ദിവസമായി ഡല്‍ഹിയില്‍ അഞ്ച് ശതമാനത്തിന് മുകളിലാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.

സംസ്ഥാനത്ത് ഇപ്പോള്‍ ചുവപ്പ് ജാഗ്രത ഏര്‍പ്പെടുത്തേണ്ട സാഹചര്യമാണ് ഉള്ളത്. കഴിഞ്ഞ ദിവസം 6.46 ശതമാനമാണ് ടി പി ആര്‍. 4,099 കേസുകള്‍ ഇന്നലെ റിപ്പോര്‍ട്ട് ചെയ്തു. ഡല്‍ഹി മുഖ്യമന്ത്രിക്കും നേരത്തേ രോഗബാധ സ്ഥിരീകരിച്ചിരുന്നു.

നിലവില്‍ പത്ത് മുതല്‍ അഞ്ച് വരെ നഗരത്തില്‍ രാത്രികാല കര്‍ഫ്യൂ നിലവിലുണ്ട്.

Latest