Connect with us

National

ഭാരത് ജോഡോ യാത്രയില്‍ പങ്കെടുക്കും: ശിവസേന എംപി സഞ്ജയ് റാവത്ത്

ഒരുമയുടെ സന്ദേശം നല്‍കുന്ന യാത്രയെ പ്രധാനമന്ത്രി സ്വാഗതം ചെയ്യണമെന്നും റാവത്ത് അഭിപ്രായപ്പെട്ടു.

Published

|

Last Updated

ന്യൂഡല്‍ഹി രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയില്‍ പങ്കെടുക്കുമെന്ന് ശിവസേന എംപി. ഉദ്ധവ് താക്കറെയുടെ ശിവസേന വിഭാഗം നേതാവ് സഞ്ജയ് റാവത്താണ് ഭാരത് ജോഡോ യാത്രയുടെ ഭാഗമാകാന്‍ ഒരുങ്ങുന്നത്. ജനുവരി 20ന് ജമ്മുവില്‍ നടക്കുന്ന യാത്രയില്‍ പങ്കെടുക്കുമെന്ന് രാജ്യസഭാ എംപി കൂടിയായ സഞ്ജയ് റാവത്ത് പറഞ്ഞു. നേരത്തെ ആദിത്യ താക്കറെയും പ്രിയങ്ക ചതുര്‍വേദിയും പങ്കെടുത്തിരുന്നു.

യാത്രയില്‍ പങ്കെടുക്കുമെന്ന് അദ്ദേഹം രാഹുല്‍ ഗാന്ധിയെ അറിയിച്ചു. വിദ്വേഷത്തിന്റെ അന്തരീക്ഷം ഇല്ലാതാക്കാനും രാജ്യത്തെ മുഴുവന്‍ ഒന്നിപ്പിക്കാനുമാണ് രാഹുല്‍ ഗാന്ധി ജോഡോ യാത്ര നടത്തുന്നത്. ആയിരക്കണക്കിന് ആളുകള്‍ യാത്രയില്‍ പങ്കെടുക്കുന്നു. ഇതുവരെ നാലായിരം കിലോമീറ്റര്‍ പൂര്‍ത്തിയാക്കി. ഒരുമയുടെ സന്ദേശം നല്‍കുന്ന യാത്രയെ പ്രധാനമന്ത്രി സ്വാഗതം ചെയ്യണമെന്നും റാവത്ത് അഭിപ്രായപ്പെട്ടു. ജോഡോ യാത്ര മഹാരാഷ്ട്രയിലെത്തിയപ്പോള്‍ താക്കറെ ഗ്രൂപ്പിലെ ആദിത്യ താക്കറെയാണ് യാത്രയില്‍ പങ്കെടുത്തതെന്ന് സഞ്ജയ് പറഞ്ഞു.

 

Latest