Connect with us

National

ജനങ്ങള്‍ പ്രകടിപ്പിച്ച വിശ്വാസം കാത്തുസൂക്ഷിക്കാനായി; നയിച്ചത് ഗാന്ധിയന്‍ തത്വങ്ങള്‍: രാംനാഥ് കോവിന്ദ്

നിശ്ചയദാര്‍ഢ്യമുള്ള ജനതയില്‍ രാജ്യത്തിന്റെ ഭാവി സുരക്ഷിതമാണെന്നും രാഷ്ട്രപതി പറഞ്ഞു.

Published

|

Last Updated

ന്യൂഡല്‍ഹി | രാഷ്ട്രപതി എന്ന നിലയ്ക്ക് ജനങ്ങള്‍ പ്രകടിപ്പിച്ച വിശ്വാസം കാത്തുസൂക്ഷിക്കാനായെന്ന് വിടവാങ്ങല്‍ പ്രസംഗത്തില്‍ രാംനാഥ് കോവിന്ദ്. നിശ്ചയദാര്‍ഢ്യമുള്ള ജനതയില്‍ രാജ്യത്തിന്റെ ഭാവി സുരക്ഷിതമാണെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രപതി പദവിയിലിരിക്കുന്ന കാലത്ത് രാജ്യത്തിന്റെ മുഴുവന്‍ സഹകരണവും പ്രവാസി ഇന്ത്യക്കാരുടെ സ്‌നേഹവും ലഭിച്ചു.

ഗാന്ധിയന്‍ തത്വങ്ങളാണ് തന്നെ നയിച്ചത്. അവ ഓര്‍ക്കാന്‍ എല്ലാവരും സമയം കണ്ടെത്തണം. സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നിവ നിലനിര്‍ത്തി മുന്നോട്ടു പോകാനാകണമെന്നും രാഷ്ട്രപതി പറഞ്ഞു. എല്ലാവര്‍ക്കും അവസരങ്ങള്‍ നല്‍കുന്നതാണ് ഇന്ത്യയുടെ ജനാധിപത്യം. രാജ്യത്തിന്റെ യാത്ര 75 വര്‍ഷം പിന്നിടുമ്പോള്‍ ലോകത്തിനു മുമ്പാകെ ശ്രേഷ്ഠ ഭാരതത്തിന്റെ നേട്ടങ്ങള്‍ അവതരിപ്പിക്കാനുള്ള അവസരമാണ്. മുഴുവന്‍ ജനങ്ങള്‍ക്കും ഒരുപോലെ അസരങ്ങളും വികസനവും എത്തിക്കാനാണ് രാജ്യം ശ്രമിക്കുന്നതെന്നും രാഷ്ട്രപതി കൂട്ടിച്ചേര്‍ത്തു.