Connect with us

National

കയ്യേറ്റങ്ങള്‍ നീക്കാന്‍ യോഗി മാതൃക സ്വീകരിക്കണം; ടി രാജ സിംഗ്

സര്‍ക്കാര്‍ ഭൂമിയിലെ അനധികൃത കൈയേറ്റങ്ങള്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിക്കണമെന്നും സിംഗ് പറഞ്ഞു.

Published

|

Last Updated

ഹൈദരാബാദ്| മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിന്‍ഡെ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ അനുകരിക്കണമെന്ന് ബിജെപി നേതാവ് ടി രാജ സിംഗ. കൂടാതെ സര്‍ക്കാര്‍ ഭൂമിയിലെ അനധികൃത കൈയേറ്റങ്ങള്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിക്കണമെന്നും സിംഗ് പറഞ്ഞു.

ഔറംഗബാദിലെ ഛത്രപതി സംഭാജി നഗറില്‍ ഒരു സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ടാണ് സിംഗിന്റെ പരാമര്‍ശം. മഹാരാഷ്ട്ര മുഖ്യമന്ത്രി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ മാതൃക പിന്തുടരണം. സര്‍ക്കാര്‍ ഭൂമിയിലെ കൈയേറ്റങ്ങള്‍ കണ്ടെത്തി 100 ബുള്‍ഡോസറുകള്‍ വാങ്ങി അവ നീക്കം ചെയ്യണമെന്നും സിംഗ് പറഞ്ഞു.

 

 

---- facebook comment plugin here -----

Latest