Connect with us

ed questioning

രാഹുലിനെ ഇ ഡി ചോദ്യം ചെയ്ത് വിട്ടയച്ചു; ഇന്നും ഹാജരാകണം

നാല് ദിവസങ്ങളിലായി 40 മണിക്കൂര്‍ രാഹുലിനെ ചോദ്യം ചെയ്തു.

Published

|

Last Updated

ന്യൂഡല്‍ഹി | കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ ഡി) ചോദ്യം ചെയ്തതിന് ശേഷം വിട്ടയച്ചു. ഇന്ന് വീണ്ടും ഹാജരാകാന്‍ അദ്ദേഹത്തിന് സമന്‍സ് നല്‍കിയിട്ടുണ്ട്. ഇതുവരെ നാല് ദിവസങ്ങളിലായി 40 മണിക്കൂര്‍ രാഹുലിനെ ചോദ്യം ചെയ്തു.

നാഷനല്‍ ഹെറാള്‍ഡ് ഇടപാടുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസിലാണ് ഇ ഡി രാഹുലിന്റെ മൊഴിയെടുത്തത്. കഴിഞ്ഞയാഴ്ച മൂന്ന് ദിവസം അദ്ദേഹത്തെ ചോദ്യം ചെയ്തിരുന്നു. അതിനിടെ, കോണ്‍ഗ്രസ് ഇടക്കാല അധ്യക്ഷ സോണിയാ ഗാന്ധി ആശുപത്രി വിട്ടു.

കൊവിഡാനന്തര ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് ഒരാഴ്ചയായി സോണിയ ചികിത്സയിലായിരുന്നു. അവരോട് ഡോക്ടര്‍മാര്‍ വിശ്രമത്തിന് നിര്‍ദേശിച്ചിട്ടുണ്ട്. ഈ മാസം 23ന് ചോദ്യം ചെയ്യലിനായി സോണിയയെയും ഇ ഡി വിളിപ്പിച്ചിട്ടുണ്ട്.

Latest