National
ഇ ഡിയുടെ ഇന്നത്തെ ചോദ്യം ചെയ്യല്‍ അവസാനിച്ചു; സോണിയ വസതിയിലേക്ക് മടങ്ങി
രാവിലെ 11 മുതല്‍ ഇ ഡി ആസ്ഥാനത്താണ് ചോദ്യം ചെയ്യല്‍ നടന്നത്.
ന്യൂഡല്‍ഹി | നാഷണല്‍ ഹെറാള്‍ഡ് കേസില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയെ ഇ ഡി ചോദ്യം ചെയ്യുന്നത് അവസാനിച്ചു. രാവിലെ 11 മുതല്‍ ഇ ഡി ആസ്ഥാനത്താണ് ചോദ്യം ചെയ്യല്‍ നടന്നത്. ചോദ്യം ചെയ്യല്‍ അവസാനിച്ചതോടെ സോണിയ വസതിയിലേക്ക് മടങ്ങി. അഞ്ച് ഉദ്യോഗസ്ഥരടങ്ങുന്ന സംഘത്തിന് മുന്നിലാണ് സോണിയ ഹാജരായത്. ഇന്നലെ കോണ്‍ഗ്രസ് അധ്യക്ഷയെ ഏഴ് മണിക്കൂറോളം ചോദ്യം ചെയ്തിരുന്നു. ചികിത്സയിലുള്ള സോണിയ ആരോഗ്യം വീണ്ടെടുത്തിട്ടില്ലാത്തതിനാല്‍ ഡോക്ടര്‍മാരെയും ആംബുലന്‍സ് സംവിധാനവും മറ്റും ഇ ഡി ആസ്ഥാനത്ത് ഒരുക്കിയിരുന്നു.
സോണിയാ ഗാന്ധിയെ എന്‍ഫോഴ്സ്മെന്റ് ഡയരക്ടറേറ്റ് ചോദ്യം ചെയ്യുന്നതിനെതിരെ രാജ്ഭവന് മുന്നില്‍ പ്രതിഷേധിച്ച വി ഡി സതീശന്‍, രമേശ് ചെന്നിത്തല ഉള്‍പ്പെടെ നൂറോളം കോണ്‍ഗ്രസ് നേതാക്കളെ നേതാക്കളെ പോലീസ് അറസ്റ്റ് ചെയ്തു നീക്കിയിരുന്നു. കേന്ദ്ര സര്‍ക്കാര്‍ രാഷ്ട്രീയമായി കോണ്‍ഗ്രസ് നേതാക്കളെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്നുവെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം.