Covid19
ഇന്ന് 765 പേർക്ക് കൊവിഡ്; ഒരു മാസത്തിനിടെ സംസ്ഥാനത്ത് 20 മരണം
ആശുപത്രിയിലെത്തുന്നവർക്ക് മാസ്ക് നിർബന്ധം

തിരുവനന്തപുരം| സംസ്ഥാനത്ത് ഇന്ന് 765 പേർക്ക് കൊവിഡ ് സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ്. എറണാകുളം, തിരുവനന്തപുരം ജില്ലകളിലാണ് കൂടുതൽ പോസിറ്റീവ് കേസുകൾ റിപോർട്ട് ചെയ്തത്. അതോടൊപ്പം, കഴിഞ്ഞ ഒരു മാസത്തിനിടെ സംസ്ഥാനത്ത് 20 പേർ കൊവിഡ് ബാധിച്ച് മരിച്ചു. ഇതിൽ കൂടുതൽ പേരും 60 വയസ്സിന് മുകളിലുള്ളവരാണെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു.
ഐ സി യുവില്‍ ചികിത്സയിലുള്ളവരിലധികവും പ്രായമുള്ളവരാണ്. അവരില്‍ പ്രമേഹവും, രക്താദിമര്‍ദവും തുടങ്ങിയ ജീവിതശൈലി രോഗങ്ങളുള്ളവരാണ് അധികവും. പ്രമേഹം, രക്താദിമര്‍ദം തുടങ്ങിയ ജീവിതശൈലീ രോഗങ്ങളുള്ളവരും പ്രായമായവരും ഗര്‍ഭിണികളും കുട്ടികളും മാസ്‌ക് കൃത്യമായി ധരിക്കണമെന്നും നിർദേശമുണ്ട്.
കഴിഞ്ഞ മാസത്തെ അപേക്ഷിച്ച് ഈ മാസം കൂടുതൽ പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ സംസ്ഥാനത്ത് കൂടുതൽ നിയന്ത്രണങ്ങൾ നടപ്പാക്കുന്നുണ്ട്. സ്വകാര്യ ആശുപത്രികൾ ഉൾപ്പെടെയുള്ളവർക്ക് ജാഗ്രത പാലിക്കാൻ നിർദേശം നൽകിയിട്ടുണ്ട്.
വിവിധ രോഗങ്ങളുമായും രോഗികളെയുമായും ആശുപത്രിയിലെത്തുന്നവർ നിർബന്ധമായും മാസ്ക് ധരിക്കണം. സംസ്ഥാനത്തെ കൊവിഡ് സ്ഥിതി വിലയിരുത്തുന്നതിന് മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നു.
പ്രമേഹം, രക്താദിമര്‍ദം തുടങ്ങിയ ജീവിതശൈലി രോഗങ്ങളുള്ളവരും ഗര്‍ഭിണികളും പ്രായമായവരും കുട്ടികളും പ്രത്യേകം ശ്രദ്ധിക്കണം. ഇവര്‍ കൊവിഡ് രോഗ ലക്ഷണങ്ങളുണ്ടെങ്കില്‍ പരിശോധന നടത്തണം. ആരോഗ്യ പ്രവര്‍ത്തകര്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കണം. മരണം റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ കാലതാമസം പാടില്ല. ജനിതക പരിശോധനയ്ക്ക് അയച്ചതില്‍ കൂടുതലും ഒമിക്രോണാണ് കണ്ടെത്തിയിട്ടുള്ളത്. ജനിതക പരിശോധന വര്‍ധിപ്പിക്കാനും മന്ത്രി നിര്‍ദേശം നല്‍കി.