Connect with us

Sports

ഇന്ന് നിര്‍ണായകം; ബ്ലാസ്‌റ്റേഴ്‌സ് മോഹന്‍ ബഗാനെ നേരിടും

ബ്ലാസ്‌റ്റേഴ്‌സ് 11 മത്സരങ്ങളില്‍ നിന്നായി 11 പോയിന്റോടെ പത്താം സ്ഥാനത്താണ്.

Published

|

Last Updated

കൊല്‍ക്കത്ത | ഇന്ന് ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ മോഹന്‍ ബഗാന്‍ സൂപ്പര്‍ ജയന്റ് കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ്‌സിയെ നേരിടും. ബ്ലാസ്റ്റേഴ്‌സിന്റെ അതിജീവന പോരാട്ടം മോഹന്‍ ബഗാന്റെ ഹോം ഗ്രൗണ്ടായ വിവേകാനന്ദ യുഹ ഭാരതി ക്രിരംഗനില്‍ ആണ് നടക്കുക.രാത്രി 7.30നാണ് കിക്കോഫ്.സ്‌പോര്‍ട്‌സ് 18 ചാനലിലും ജിയോ സിനിമ ആപ്പിലും തത്സമയം കളി കാണാം.

10 മത്സരങ്ങളില്‍ നിന്നായി 23 പോയിന്റ് നേടിയ മോഹന്‍ ബഗാന്‍ ആണ് ഒന്നാംസ്ഥാനത്ത്. മികച്ച ഫോമിലുള്ള ബഗാനെ നേരിടാന്‍ ഇറങ്ങുന്ന ബ്ലാസ്‌റ്റേഴ്‌സ് ആകട്ടെ 11 മത്സരങ്ങളില്‍ നിന്നായി 11 പോയിന്റോടെ പത്താം സ്ഥാനത്താണ്.

ബഗാനു പിന്നാലെ കടുപ്പമേറിയ മത്സരങ്ങള്‍ പിന്നെയുമുള്ളതിനാല്‍ പ്ലേ ഓഫ് പ്രതീക്ഷകള്‍ കാത്തു സൂക്ഷിക്കണം എങ്കില്‍ ബ്ലാസ്റ്റേഴ്‌സിന് ഇന്ന് വിജയം അനിവാര്യമാണ്.