Connect with us

Kerala

പിപി ദിവ്യക്ക് ഇന്ന് നിര്‍ണായകം; ജാമ്യ ഹരജി ഇന്ന് കോടതിയില്‍

അതേസമയം ദിവ്യയെ കസ്റ്റഡിയില്‍ വിട്ടുകിട്ടാന്‍ പോലീസ് ഇന്ന് കോടതിയില്‍ അപേക്ഷ നല്‍കും .

Published

|

Last Updated

കണ്ണൂര്‍ |  എ ഡി എം നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ ജയിലില്‍ കഴിയുന്ന സിപിഎം നേതാവ് പിപി ദിവ്യയുടെ ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കും. തലശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ജാമ്യ ഹരജി പരിഗണിക്കുക. വ്യാഴാഴ്ചയാണ് ദിവ്യ ഹരജി നല്‍കിയത്. അതേസമയം ദിവ്യയെ കസ്റ്റഡിയില്‍ വിട്ടുകിട്ടാന്‍ പോലീസ് ഇന്ന് കോടതിയില്‍ അപേക്ഷ നല്‍കും .

കണ്ണൂര്‍ ജില്ലാ കലക്ടറുടേയും പ്രശാന്തന്റേയും മൊഴികള്‍ അടിസ്ഥാനമാക്കിയാണ് ദിവ്യ ജാമ്യാപേക്ഷ നല്‍കിയിരിക്കുന്നത്.ജാമ്യാപേക്ഷയെ നവീന്‍ ബാബുവിന്റെ കുടുംബം എതിര്‍ക്കും. കൈകൂലി ആരോപണം ഉന്നയിച്ച പ്രശാന്തനേയും പ്രതി ചേര്‍ക്കണമെന്നും കുടുംബം ആവശ്യമുന്നയിച്ചിട്ടുണ്ട്

റിമാന്‍ഡിലായ ദിവ്യ ഇപ്പോള്‍ പള്ളിക്കുന്ന് ജയിലിലാണുള്ളത്.