Connect with us

drowned death

ഇന്ന് മുങ്ങിമരണങ്ങള്‍ ഓര്‍ക്കാനുള്ള ദിനം; ശ്രദ്ധിക്കാം ഇക്കാര്യങ്ങള്‍

ഇന്ത്യയില്‍ വര്‍ഷം 30,000 പേര്‍ മുങ്ങിമരിക്കുന്നുവെന്നാണ് ഒദ്യോഗിക കണക്ക്. എന്നാല്‍ യഥാര്‍ഥ കണക്ക് ഒരുലക്ഷത്തിലും ഏറെവരും.

Published

|

Last Updated

കോഴിക്കോട് | ജൂലൈ 25 ലോകമുങ്ങിമരണ നിവാരണ ദിനമാണ്. ലോകാരോഗ്യ സംഘടനയുടെ നേതൃത്വത്തില്‍ മുങ്ങിമരണം കുറയ്ക്കാനുള്ള ബോധവത്കരണവും മറ്റുമായി വിപുലമായാണ് ദിനം ലോകമെങ്ങും ആചരിക്കുന്നത്.

അത്രയും പ്രാധാന്യമുള്ള ദിവസമാണോ ഇത്? അതെ എന്ന് നിസ്സംശയം പറയാം. ഇന്ത്യയില്‍ വര്‍ഷം 30,000 പേര്‍ മുങ്ങിമരിക്കുന്നുവെന്നാണ് ഒദ്യോഗിക കണക്ക്. എന്നാല്‍ യഥാര്‍ഥ കണക്ക് ഒരുലക്ഷത്തിലും ഏറെവരും. നമ്മുടെ രാജ്യത്തിന്റെ 70% വരുന്ന ഗ്രാമങ്ങളില്‍ നിന്ന് മുങ്ങിമരണത്തെക്കുറിച്ചുള്ള ഡാറ്റകള്‍ വളരെ കുറവാണ്. മാത്രമല്ല മുങ്ങിമരണംമൂലമുള്ള മൃതദേഹങ്ങള്‍ തിരിച്ചറിയാന്‍ സാധിക്കാറില്ല എന്നതിനാല്‍ റിപ്പോര്‍ട്ട് ചെയ്യുന്ന കേസുകളും വളരെ കുറവാണ്. ഇതെല്ലാം കൂട്ടുമ്പോള്‍ ഇന്ത്യയില്‍ വര്‍ഷം ഒരുലക്ഷത്തില്‍ അധികം മുങ്ങിമരിക്കുന്നു എന്നതാണ് സത്യം. ഇവിടെ മുങ്ങിമരണ നിവാരണ ദിനത്തിന്റെ സവിശേഷത.

നല്ല ബോധവതര്കരണം, നീന്താനുള്ള അറിവ്, ജലാശയങ്ങളോടുള്ള പക്വമായ സമീപനം എന്നിവയില്‍ കൃത്യമായ നിര്‍ദേശം ഉണ്ടെങ്കില്‍ ഇത്രയും ജീവനുകള്‍ നമുക്ക് രക്ഷിക്കാനാകും. ഒരാള്‍ മുങ്ങി മരിക്കാന്‍ കഷ്ടിച്ച് മൂന്നു മുതല്‍ അഞ്ച് മിനിറ്റ് വരെ എടുക്കും. അതായത് മരണത്തില്‍നിന്ന് കയറിവരാനുള്ള സാധ്യത മറ്റേത് അപകടങ്ങളേക്കാളും മുങ്ങിമരണത്തിലാണ് കൂടുതല്‍. മുങ്ങിമരണങ്ങള്‍ ഒഴിവാക്കാന്‍ നമുക്ക് ചില കാര്യങ്ങള്‍ മനസ്സില്‍ സൂക്ഷിക്കാം

നീന്താന്‍ പഠിക്കണം
വളരെ ചെറുപ്പത്തില്‍ നീന്തല്‍ പഠിക്കുന്നത് ഗുണംചെയ്യും. നല്ലൊരു വ്യായാമം എന്നതിനപ്പുറം പല അപകടസാഹചര്യങ്ങളിലും നീന്തല്‍ നമ്മളെ രക്ഷിച്ചേക്കും. അല്ലെങ്കില്‍ മറ്റൊരാള്‍ക്ക് നമ്മുടെ നീന്തല്‍ കഴിവ് ഉപകരിച്ചേക്കും. കുട്ടികള്‍ക്ക് ചെറുപ്പത്തിലേ നീന്തല്‍ പരിശീലനം നല്‍കാന്‍ രക്ഷിതാക്കള്‍ മുന്‍കൈ എടുക്കണം

വെള്ളത്തില്‍ ലഹരി വേണ്ട
ഒരിക്കലും ലഹരി ഉപയോഗിച്ച് ജലാശയങ്ങളിലേക്ക് പോകരുത്. മദ്യപിച്ചോ മറ്റേതെങ്കിലും ലഹരി ഉപയോഗിച്ചോ വെള്ളത്തില്‍ വീണാല്‍ നീന്തല്‍ അറിയാമെങ്കിലും ചിലപ്പോള്‍ രക്ഷപ്പെടില്ല. കാരണം കുഴഞ്ഞ കാലും കൈയും ഒരിക്കലും ശരീരത്തെ നീന്താന്‍ അനുവദിക്കില്ല.

ചുറ്റുപാടിനെ അറിയുക
എവിടെയെങ്കിലും ഒരു പുഴയോ ജലാശയമോ കണ്ടാല്‍ അതിലിറങ്ങാന്‍ വെമ്പുന്നവരാണ് ചിലര്‍. ഇത് വലിയ അപകടത്തിന് കാരണമാകും. പലപ്പോഴും മുങ്ങിമരണമുണ്ടാകുന്നത് അറിയാതെ ഒഴുക്കിലോ അല്ലെങ്കില്‍ ചുഴിയിയിലോ പെട്ടാണ്. നമുക്ക് പരിചയമില്ലാത്ത ജലാശയത്തില്‍ ഇറങ്ങാതിരിക്കുക എന്നതാണ് ഇതൊഴിവാക്കാനുള്ള ഒരേയൊരു വഴി.

സുരക്ഷ മുഖ്യം
ജലാശയത്തില്‍ ഇറങ്ങുമ്പോള്‍ സുരക്ഷ പ്രധാനമാണ്. ഇന്ന് നീന്തലിനും മറ്റും ഉപയോഗിക്കുന്ന ഉപകരണങ്ങള്‍ വിപണിയിലുണ്ട്. പരിശീലനത്തിനുപോലും ഇവ ഉപയോഗിക്കാന്‍ ശീലിക്കുക.