Kerala
ക്രിസ്തുവിന്റെ പീഡാനുഭവ സ്മരണയില്‍ ഇന്ന് ദുഃഖ വെള്ളി; പള്ളികളില്‍ പ്രത്യേക പ്രാര്‍ഥന
ക്രൈസ്തവര്‍ ഉപവാസത്തിലൂടെയും പ്രാര്‍ഥനയിലൂടെയുമാണ് ഈ ദിനം ആചരിക്കുന്നത്.

തിരുവനന്തപുരം| ക്രിസ്തുവിന്റെ പീഡാനുഭവത്തിന്റേയും കുരിശ് മരണത്തിന്റേയും സ്മരണ പുതുക്കി ക്രൈസ്തവര്‍ ഇന്ന് ദുഃഖ വെള്ളി ആചരിക്കുന്നു. ഇന്ന് ദേവാലയങ്ങളില്‍ പ്രത്യേക പ്രാര്‍ഥനകളും കുരിശിന്റെ വഴിയും ഉണ്ടാകും. യേശു കുരിശുമരണം വരിച്ച ദിവസം കൂടിയാണ് ഇന്ന്. ക്രൈസ്തവര്‍ ഉപവാസത്തിലൂടെയും പ്രാര്‍ഥനയിലൂടെയുമാണ് ഈ ദിനം ആചരിക്കുന്നത്. മലയാറ്റൂര്‍ മല കയറാന്‍ ആളുകളുടെ വന്‍ തിരക്കാണുള്ളത്.
സിറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍ കോലഞ്ചേരി ക്വീന്‍ മേരീസ് കത്തോലിക്ക പള്ളിയില്‍ തിരുകര്‍മങ്ങള്‍ക്ക് കാര്‍മികത്വം വഹിക്കും. ഓര്‍ത്തഡോക്‌സ് സഭ അധ്യക്ഷന്‍ മാര്‍ത്തോമ മാത്യൂസ് തൃതീയന്‍ കാതോലിക ബാവ വാഴൂര്‍ സെന്റ് പീറ്റേഴ്‌സ് പള്ളിയിലെ ശുശ്രൂഷകള്‍ക്കും യാക്കോബായ സഭ അധ്യക്ഷന്‍ ജോസഫ് പ്രഥമന്‍ കാതോലിക ബാവ മണര്‍കാട് സെന്റ് മേരീസ് പള്ളിയിലെ ചടങ്ങുകള്‍ക്കും മുഖ്യ കാര്‍മികത്വം വഹിക്കും.