National
ഇന്ന് മദര്‍ തെരേസയുടെ 113-ാം ജന്മവാര്‍ഷികം
അഗതികളുടെ അമ്മ എന്നാണ് മദര്‍ തെരേസ അറിയപ്പെടുന്നത്.
ഇന്ന് ഓഗസ്റ്റ് 26. മദര്‍ തെരേസയുടെ 113-ാം ജന്മവാര്‍ഷികം. 2016ലാണ് മദര്‍ തെരേസയെ വിശുദ്ധയായി പ്രഖ്യാപിച്ചത്. അഗതികളുടെ അമ്മ എന്നാണ് മദര്‍ തെരേസ അറിയപ്പെടുന്നത്. അല്‍ബേനിയയിലെ സ്‌കോപ്ജെ എന്ന ചെറുപട്ടണത്തില്‍, നിര്‍മ്മാണ പ്രവൃത്തികളുടെ കരാറുകാരന്‍ നിക്കോളാസ് ബൊജെക്സിയുടെയും വെനീസുകാരി ഡ്രാഫിലെ ബെര്‍ണായിയുടെയും മൂന്നാമത്തെ കുട്ടിയായാണ് മദര്‍ തെരേസയുടെ ജനനം. ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമായി നിരവധി ബഹുമതികള്‍ക്ക് മദര്‍ തെരേസ അര്‍ഹയായിട്ടുണ്ട്.
2016 സെപ്തംബര്‍ നാലിനാണ് ഫ്രാന്‍സിസ് മാര്‍പാപ്പ മദര്‍ തെരേസയെ വിശുദ്ധയായി പ്രഖ്യാപിച്ചത്. 1979-ല്‍ സമാധാനത്തിനുള്ള നോബല്‍ സമ്മാനവും അവര്‍ക്ക് ലഭിച്ചിട്ടുണ്ട്. 1980ല്‍ ഇന്ത്യയുടെ പരമോന്നത സിവിലിയന്‍ ബഹുമതിയായ ഭാരതരത്നയും ലഭിച്ചു. 1979-ല്‍ മദര്‍ തെരേസയ്ക്ക് 1979-ല്‍ ബല്‍സാന്‍ സമ്മാനവും ടെമ്പിള്‍ടണ്‍, മഗ്സസെ പുരസ്‌കാരങ്ങളും ലഭിച്ചു. മിഷണറീസ് ഓഫ് ചാരിറ്റി കോണ്‍ഗ്രിഗേഷന്‍ ആരംഭിച്ചത് മദര്‍ തെരേസയാണ്.
1928-ല്‍ മാതാപിതാക്കളുടെ വീട് ഉപേക്ഷിച്ച് അവര്‍ ഇന്ത്യയില്‍ മിഷനുകള്‍ നടത്തുന്ന സിസ്റ്റേഴ്സ് ഓഫ് ലൊറെറ്റോ എന്ന കന്യാസ്ത്രീകളുടെ ഒരു ഐറിഷ് കമ്മ്യൂണിറ്റിയില്‍ ചേര്‍ന്നു. ഡബ്ലിനിലെ ഏതാനും മാസത്തെ പരിശീലനത്തിന് ശേഷം മദര്‍ തെരേസയെ ഇന്ത്യയിലേക്ക് അയച്ചു. അവിടെ 1931 മുതല്‍ 1948 വരെ കൊല്‍ക്കത്തയിലെ ഒരു സ്‌കൂളില്‍ പഠിപ്പിച്ചു. ഈ സമയത്ത് ദാരിദ്ര്യമനുഭവിക്കുന്നവരെ മദര്‍ തെരേസ കാണുകയും ദരിദ്രരുടെ ഉന്നമനത്തിനായി സ്വയം സമര്‍പ്പിക്കാന്‍ അവര്‍ തീരുമാനിക്കുകയുമായിരുന്നു. 1950 ഒക്ടോബര്‍ 7-ന് അവര്‍ മിഷനറീസ് ഓഫ് ചാരിറ്റി സ്ഥാപിച്ചു. അത് പാവപ്പെട്ടവര്‍ക്കായി അവരുടെ മതമോ നിറമോ സാമൂഹികമോ നോക്കാതെ നിസ്വാര്‍ത്ഥമായി പ്രവര്‍ത്തിക്കുന്നു.