Connect with us

National

പോരാട്ടവീര്യത്തിന്റെ ധീരസ്മരണകളുണര്‍ത്തി ഇന്ന് ദേശീയ കാലാള്‍പ്പട ദിനം

രാജ്യത്തിനു വേണ്ടി പോരാടുകയും കര്‍ത്തവ്യനിര്‍വഹണത്തില്‍ ജീവന്‍ ബലിയര്‍പ്പിക്കുകയും ചെയ്യുന്ന ഇന്ത്യന്‍ സൈനികരുടെ ത്യാഗത്തെയും സംഭാവനകളെയും ആദരിക്കുന്നതിനാണ് ദിനാചരണം.

Published

|

Last Updated

രാജ്യത്തെ കാത്തുസംരക്ഷിക്കുന്നതിന് സൈനികര്‍ നടത്തിയ പോരാട്ടങ്ങളുടെയും ചെറുത്തുനില്‍പ്പുകളുടെയും പ്രതിരോധങ്ങളുടെയും ധീരസ്മരണകളുണര്‍ത്തി ഇന്ന് ദേശീയ കാലാള്‍പ്പട ദിനം. എല്ലാ വര്‍ഷവും ഒക്ടോബര്‍ 27 നാണ് കാലാള്‍പ്പട ദിനം ആചരിക്കുന്നത്.

രാജ്യത്തിനു വേണ്ടി പോരാടുകയും കര്‍ത്തവ്യനിര്‍വഹണത്തില്‍ ജീവന്‍ ബലിയര്‍പ്പിക്കുകയും ചെയ്യുന്ന ഇന്ത്യന്‍ സൈനികരുടെ ത്യാഗത്തെയും സംഭാവനകളെയും ആദരിക്കുന്നതിനാണ് ദിനാചരണം.

പ്രധാനമന്ത്രി നരേന്ദ്ര മോദിയും രാജ്യരക്ഷാ മന്ത്രി രാജ്‌നാഥ് സിങും സൈനികരെ അഭിവാദ്യം ചെയ്തു. ഓരോ ഇന്ത്യക്കാരനെയും പ്രചോദിപ്പിക്കുന്ന ശക്തിയുടെയും വീര്യത്തിന്റെയും കടമയുടെയും പ്രതീകമാണ് സൈനികര്‍ എന്ന് പ്രധാന മന്ത്രി സാമൂഹിക മാധ്യമത്തില്‍ കുറിച്ചു.

 

1947 ഒക്ടോബര്‍ 27-ന് ഇന്ത്യന്‍ സൈന്യത്തിന്റെ ആദ്യ സംഘം ശ്രീനഗര്‍ വിമാനത്താവളത്തില്‍ ഇറങ്ങിയതിന്റെ സ്മരണ പുതുക്കിയാണ് ദിനാചരണം നടത്തുന്നത്. അന്ന് ഇന്ത്യന്‍ സേന, പാക്കിസ്ഥാന്‍ പിന്തുണയുള്ള അധിനിവേശക്കാരെ പിന്‍വാങ്ങാന്‍ നിര്‍ബന്ധിതരാക്കി ജയിച്ചുകയറി.

 

Latest