Connect with us

From the print

ആവേശപ്പെരുമയില്‍ ഇന്ന് സിറാജ് ഡേ

കേരള മുസ്‌ലിം ജമാഅത്തിന്റെ നേതൃത്വത്തില്‍ പ്രാസ്ഥാനിക കുടുംബം ഒന്നാകെയാണ് സിറാജ് പ്രചാരണ ക്യാമ്പയിനുമായി നാടും നഗരവും കീഴടക്കുന്നത്.

Published

|

Last Updated

കോഴിക്കോട് | സത്യത്തിനൊപ്പം സഞ്ചരിച്ച നാല് പതിറ്റാണ്ടിന്റെ മാധ്യമ ഇടപെടലിന് പിന്തുണയര്‍പ്പിച്ച് കേരളം ഇന്ന് സിറാജിന് വരിചേരും. ഒരു മാസം നീണ്ട ചിട്ടയാര്‍ന്ന മുന്നൊരുക്കത്തിനും നാടൊന്നാകെ സിറാജ് ക്യാമ്പയിനിന്റെ സന്ദേശം നിറഞ്ഞ പ്രചാരണത്തിനുമൊടുവില്‍ പ്രാസ്ഥാനിക പ്രവര്‍ത്തകരുടെ ആവേശപ്പെരുമയില്‍ ഇന്ന് സിറാജ് ഡേ.

കേരള മുസ്‌ലിം ജമാഅത്തിന്റെ നേതൃത്വത്തില്‍ പ്രാസ്ഥാനിക കുടുംബം ഒന്നാകെയാണ് സിറാജ് പ്രചാരണ ക്യാമ്പയിനുമായി നാടും നഗരവും കീഴടക്കുന്നത്. മസ്ജിദ് പരിസരം, ഭവനങ്ങള്‍, അങ്ങാടികള്‍ എന്നിവിടങ്ങളിലെല്ലാം ഇന്ന് സിറാജിന്റെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ സജീവമാകും. സാമൂഹിക മാധ്യമങ്ങളില്‍ സ്റ്റാറ്റസായും ചിത്രങ്ങളായും പ്രചാരണം തരംഗമാകും. മൂന്നര പതിറ്റാണ്ട് മുമ്പ് പ്രസ്ഥാനത്തിന് നേര്‍ക്കെത്തിയ കൂരമ്പുകളെ പ്രതിരോധിച്ച ചരിത്രമുണ്ട് പത്രത്തിന്. മലയാളക്കരയുടെ സാമൂഹിക- സാംസ്‌കാരിക- രാഷ്ട്രീയ മേഖലകളില്‍ നിഷ്പക്ഷവും ധാര്‍മികവുമായ വായനാ സംസ്‌കാരത്തിന്റെ അലയൊലി സൃഷ്ടിച്ചതിന്റെ നാല് പതിറ്റാണ്ടിന്റെ പാരമ്പര്യവുമായാണ് സംഘടനയുടെ അടിസ്ഥാന ഭൂമികയായ യൂനിറ്റിലേക്ക് സിറാജ് ക്യാമ്പയിന്‍ എത്തുന്നത്.

ജില്ല, സോണ്‍, സര്‍ക്കിള്‍ തല സിറാജ് സമിതികളുടെ മേല്‍നോട്ടത്തില്‍ യൂനിറ്റ് സിറാജ് സ്‌ക്വാഡ് രൂപവത്കരിച്ചാണ് ഇന്നത്തെ ക്യാമ്പയിന്‍ പ്രവര്‍ത്തനങ്ങള്‍. ഈ മാസം 15 വരെ നീളുന്ന ക്യാമ്പയിനില്‍ ഇന്ന് പൗരപ്രമുഖരടക്കം വരി ചേരുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിലവിലുള്ളതിനേക്കാള്‍ 25 ശതമാനം അധികം വരിക്കാരെയാണ് ഇത്തവണ പ്രാസ്ഥാനിക കുടുംബം പ്രതീക്ഷിക്കുന്നത്.