Connect with us

Kerala

എസ് എസ് എഫ് പ്രവർത്തന ഫണ്ട് ദിനം ഇന്ന്

ധർമ വിദ്യാർത്ഥി സംഘത്തിന് ശക്തി പകരുക: നേതാക്കൾ

Published

|

Last Updated

മലപ്പുറം | ഇന്ന് നടക്കുന്ന എസ് എസ് എഫ് പ്രവർത്തന ഫണ്ട് ദിനം വിജയിപ്പിക്കണമെന്ന് ആഹ്വാനം ചെയ്ത് സമസ്ത പ്രസിഡൻ്റ് ഇ സുലൈമാൻ മുസ്ലിയാർ, കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന ജന. സെക്രട്ടറി സയ്യിദ് ഇബ്റാഹിം ഖലീലുൽ ബുഖാരി എന്നിവർ ആഹ്വാനം ചെയ്തു. പ്രവർത്തന ഫണ്ടിന്റെ മലപ്പുറം ഈസ്റ്റ് ജില്ലാ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു നേതാക്കൾ.
പ്രവർത്തനങ്ങളുടെ അമ്പത് വർഷങ്ങൾ പൂർത്തിയാക്കി എസ് എസ് എഫ് ഗോൾഡൻ ഫിഫ്റ്റി ആഘോഷിക്കുകയാണ്. കേരളത്തിലെ ഒരു ചെറിയ കരുത്തിൽ നിന്ന് തുടങ്ങിയ എസ് എസ് എഫ് ഇന്ന് രാജ്യത്തുടനീളം വ്യാപനം നേടിയിരിക്കുന്നു. വിദ്യാഭ്യാസ, ജീവകാരുണ്യ, ആത്മീയ, സാംസ്കാരിക മേഖലകളിൽ കാമ്പസുകളിലും വിദ്യാലയങ്ങളിലും ഗ്രാമങ്ങളിലും വിദ്യാർഥികൾക്ക് കരുത്തു പകർന്ന് അമ്പത് വർഷം പൂർത്തിയാക്കുന്ന സംഘടനക്ക് മുമ്പിൽ വൈവിധ്യങ്ങളായ പ്രൊജക്ടുകളുണ്ട്. റമളാൻ മാസത്തിൽ ദാനധർമങ്ങൾക്കായി മാറ്റിവെച്ച നിങ്ങളുടെ ജീവിത അധ്വാനത്തിന്റെ ചെറുവിഹിതങ്ങൾ ഈ വലിയ നന്മ സംഘത്തിന് വേണ്ടി കരുതി വെക്കണമെന്ന് എസ് എസ് എഫ് ജില്ലാ ഭാരവാഹികൾ അഭ്യർത്ഥിച്ചു.
ജന. സെക്രട്ടറി കെ പി അനസ്, ഫിനാൻസ് സെക്രട്ടറി ശബീറലി അഹ്സനി, ടി മുഹമ്മദ് ശുഐബ്, ഇർഫാൻ സഖാഫി എന്നിവർ ചേർന്ന് ഫണ്ട് സ്വീകരിച്ചു. ഡിവിഷൻ, സെക്ടർ, യൂണിറ്റ് കേന്ദ്രങ്ങളിൽ സമസ്ത, കേരള മുസ്ലിം ജമാഅത്ത്, എസ് വൈ എസ്, എസ് ജെ എം, എസ് എം എ നേതാക്കൾ പ്രവർത്തന ഫണ്ട് ഉദ്ഘാടനങ്ങൾ നിർവഹിച്ചു.
വീടുകൾ, കവലകൾ, പള്ളികൾ എന്നിവ കേന്ദ്രീകരിച്ചാണ് പ്രവർത്തകർ ഗോൾഡൻ ഫിഫ്റ്റി പ്രവർത്തനങ്ങൾ കൂടെ ഉൾക്കൊള്ളുന്ന ഫണ്ട് ശേഖരണം നടത്തുന്നത്.

Latest