Connect with us

kseb chairman& trade union

വൈദ്യുതി ഭവന് മുന്നില്‍ ഇടത് അനുകൂല സംഘടനയുടെ സത്യാഗ്രഹത്തിന് ഇന്ന് തുടക്കം

യൂണിയന്‍ നേതാക്കളുമായി മന്ത്രി കൃഷ്ണന്‍കുട്ടി ഇന്ന്‌ ചര്‍ച്ച നടത്തിയേക്കും

Published

|

Last Updated

തിരുവനന്തപുരം | ചെയര്‍മാന്റെ സമീപനങ്ങള്‍ക്കെതിരെ വൈദ്യുതി ഭവന് മുന്നില്‍ ഇടത് അനുകൂല സംഘടനയായ കെ എസ് ഇ ബി ഓഫീസേഴ്‌സ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ ഇന്ന് മുതല്‍ അനിശ്ചിതകാല സത്യാഗ്രഹം ആരംഭിക്കും. നാളെ തലസ്ഥാനത്ത് തിരിച്ചെത്തുന്ന വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടി പ്രശ്‌നം പരിഹരിക്കുന്നതിന് ചെയര്‍മാനെ കാണുമെന്ന് അറിയിച്ചിട്ടുണ്ട്. യൂണിയന്‍ നേതാക്കളുമായും മന്ത്രി ചര്‍ച്ച നടത്തിയേക്കും. ഇതിനിടെയാണ് യൂണിയന്‍ സമരത്തിലേക്ക് കടക്കുന്നത്.

നാളെ വിവിധ വര്‍ഗ ബഹുജന സംഘടനകളുടേയും, സര്‍വ്വീസ് സംഘടനകളുടേയും പിന്തുണയോടെ സമരസഹായ സമിതി രൂപീകരിക്കും. അനൂകൂല തീരുമാനമുണ്ടായില്ലെങ്കില്‍ ചട്ടപ്പടി സമരമടക്കമുള്ള ദീര്‍ഘകാല പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് ഓഫീസേഴ്‌സ് അസോസിയേഷന്‍ മുന്നറിയിപ്പ് നല്‍കി.
എം ജി സുരേഷ് കുമാറിന്റേയും, ബി ഹരികുമാറിന്റേയും സസ്‌പെന്‍ഷന്‍ പിന്‍വിലക്കുക, ചെയര്‍മാന്റേ ഏകാധിപത്യ സമീപനം തിരുത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പ്രതിഷേധം.

 

---- facebook comment plugin here -----

Latest