Education
യൂജിസി നെറ്റിന് അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാനദിനം ഇന്ന്
ക്രെഡിറ്റ് കാർഡ് ഡെബിറ്റ് കാർഡ് നെറ്റ് ബാങ്കിംഗ് അല്ലെങ്കിൽ യുപിഎ വഴി പരീക്ഷാ ഫീസ് സമർപ്പിക്കാനുള്ള അവസാന തീയതി മറ്റന്നാൾ ആണ്.
കോഴിക്കോട് |യുജിസി നെറ്റ് (UGC NET 2024) ജൂണ്‍ 2024-ലേക്കുള്ള അപേക്ഷിക്കാനുള്ള സമയം ഇന്ന് അവസാനിക്കും. ഇന്ന് രാത്രി 11 50 വരെ അപേക്ഷിക്കാൻ അവസരം ഉണ്ടാകും.അടുത്തമാസം 18 നാണ് പരീക്ഷ.
നാഷണൽ ടെസ്റ്റിംഗ് ഏജൻസിയുടെ യുജിസി നെറ്റിനായുള്ള ഔദ്യോഗിക വെബ്സൈറ്റിലൂടെ വിദ്യാർഥികൾക്ക് യുജിസി നെറ്റ് പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാം. ജൂനിയർ റിസർച്ച് ഫെലോഷിപ്പിനും അസിസ്റ്റൻറ് പ്രൊഫസർ തസ്തിക്കുമുള്ള യോഗ്യത നിർണയ പരീക്ഷയാണ് യുജിസി നെറ്റ്. ക്രെഡിറ്റ് കാർഡ് ഡെബിറ്റ് കാർഡ് നെറ്റ് ബാങ്കിംഗ് അല്ലെങ്കിൽ യുപിഎ വഴി പരീക്ഷാ ഫീസ് സമർപ്പിക്കാനുള്ള അവസാന തീയതി മറ്റന്നാൾ ആണ്. മറ്റന്നാൾ രാത്രി 12 വരെ ഫീസ് അടയ്ക്കാം.
ഇത്തവണത്തെ യുജിസി നെറ്റ് പരീക്ഷയിൽ NTA കാര്യമായ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. ഓൺലൈൻ അപേക്ഷകളുടെ തുടക്കം പ്രഖ്യാപിക്കുന്ന വിജ്ഞാപനം അനുസരിച്ച് 83 വിഷയങ്ങൾക്കുള്ള പരീക്ഷ OMR പെൻ ആൻഡ് പേപ്പർ മോഡിൽ ആണ് NTA നടത്തുന്നത്. ഡിസംബർ 2018 മുതൽ കമ്പ്യൂട്ടർ അധിഷ്ഠിത ടെസ്റ്റ് അഥവാ CBT മോഡിലാണ് NTA പരീക്ഷ നടത്തിയിരുന്നത്. എന്നാൽ ഏറ്റവും പുതിയ പ്രഖ്യാപനത്തിൽ 2024 ജൂണിലെ യുജിസി നെറ്റ് പരീക്ഷ പേനയും പേപ്പറും ഉപയോഗിച്ച് OMR മോഡിൽ ആയിരിക്കും നടത്തുക എന്ന് NTA നേരത്തെ അറിയിച്ചിരുന്നു.