Thrikkakara by-election
തൃക്കാക്കര; പത്രിക പിന്‍വലിക്കാനുള്ള അവസാന ദിനം ഇന്ന്
മണ്ഡലത്തില്‍ ക്യാമ്പ് ചെയ്ത് നേതാക്കള്‍; പ്രചാരണം കൂടുതല്‍ കൊഴുക്കുന്നു
കൊച്ചി | വാശിയേറിയ ഉപതിരഞ്ഞെടുപ്പ് നടക്കുന്ന തൃക്കാക്കരയില്‍ നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി ഇന്ന്. ഡമ്മി സ്ഥാനാര്‍ഥികളടക്കം എത്ര പേര്‍ മത്സര രംഗത്തുണ്ടാകുമെന്ന് ഇന്ന് വൈകുന്നേരത്തോടെ വ്യക്തമാകും.
യു ഡി എഫിന്റെ ശക്തികേന്ദ്രമായ മണ്ഡലം മുമ്പൊന്നുമില്ലാത്ത കനത്ത പോരാട്ടത്തിനാണ് ഇത്തവണ സാക്ഷ്യം വഹിക്കുന്നത്. മണ്ഡലം പിടിച്ച് സര്‍ക്കാറിന് നിയമസഭയിലെ അംഗബലം നൂറ് തികക്കുക എന്ന ലക്ഷ്യവുമായി എണ്ണയിട്ട യന്ത്രംപോലെയാണ് ഇടത് മുന്നണി പ്രവര്‍ത്തിക്കുന്നത്. മുഖ്യമന്ത്രിയും മന്ത്രിമാരും മ60 ഓളം ഇടത് എം എല്‍ എമാരും മണ്ഡലത്തില്‍ ക്യാമ്പ് ചെയ്ത് പ്രചാരണം ഏകോപിക്കുന്നു. ഓരോ ദിവസത്തേയും പ്രവര്‍ത്തന റിപ്പോര്‍ട്ടുകള്‍ ബൂത്ത് കമ്മിറ്റികള്‍ മേല്‍കമ്മിറ്റിക്ക് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇത് പരിശോധിച്ച് വേണ്ട മാറ്റങ്ങള്‍ വരുത്തി പ്രചാരണം ചിട്ടയായി മുന്നോട്ടുകൊണ്ടുപോകുകയാണ് എല്‍ ഡി എഫ്. മുഖ്യമന്ത്രി ഇന്ന് മണ്ഡലത്തിലെ മൂന്ന് ലോക്കല്‍ കമ്മറ്റി യോഗങ്ങളില്‍ പങ്കെടുക്കുന്നുണ്ട്.
രാജസ്ഥാനിലെ ചിന്തന്‍ ശിബിര്‍ പൂര്‍ത്തിയായ സഹാചര്യത്തില്‍ കൂടുതല്‍ കോണ്‍ഗ്രസ് നേതാക്കള്‍ യു ഡി എഫിനായി ഇന്ന് മുതല്‍ പ്രചാരണത്തില്‍ സജീവമാകും. ബൂത്ത്തലം കേന്ദ്രകീരിച്ചും കുടുംബ യോഗങ്ങള്‍ക്കുമാണ് യു ഡി എഫും ഊന്നല്‍ നല്‍കുന്നത്. പ്രതിപക്ഷ നേതാവ് വി ഡി സതീശനും കെ പി സി സി പ്രസിഡന്റ് കെ സുധാകരനും മണ്ഡലത്തിലുണ്ട്.
കെ സുരേന്ദ്രന്‍ അടക്കമുള്ള ബി ജെ പി നേതാക്കളും വരും ദിവസങ്ങളില്‍ തൃക്കാക്കരയിലെത്തി പ്രചാരണത്തില്‍ സജീവമാകും. സ്ഥാനാര്‍ഥികളുടെ വാഹന പ്രചാരണ ജാഥകളും അടുത്ത ദിവസങ്ങളില്‍ ആരംഭിക്കും.