International
അമേരിക്കയില്‍ ജനവിധി ഇന്ന്; വിജയപ്രതീക്ഷയിൽ കമല ഹാരിസും ഡോണള്‍ഡ് ട്രംപും
അരിസോണ, നെവാഡ, വിസ്‌കോണ്‍സിന്‍, മിഷിഗണ്‍, പെന്‍സില്‍വാനിയ, നോര്‍ത്ത് കരോലിന, ജോര്‍ജിയ എന്നീ ഏഴ് യുദ്ധഭൂമികളിലെ ഫലങ്ങളായിരിക്കും പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ നിര്‍ണായകമാകുക.
വാഷിങ്ടണ്‍ | അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിന് ഇനി മണിക്കൂറുകള്‍ മാത്രം ബാക്കി. ഇന്ത്യന്‍ സമയം ഇന്ന് വൈകീട്ട് നാലരയോടെ പോളിങ് ആരംഭിക്കും. ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ഥി കമല ഹാരിസും റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ഡോണള്‍ഡ് ട്രംപും പെന്‍സില്‍വേനിയ പിടിച്ചെടുക്കാനുള്ള അവസാനഘട്ട ശ്രമത്തിലാണ്.ഏഴ് സ്വിങ് സ്റ്റേറ്റുകളാണ് യുഎസ് ആര് ഭരിക്കുമെന്ന് തീരുമാനിക്കുന്നത്. മറ്റ് സ്റ്റേറ്റുകളെല്ലാം തന്നെ പാരമ്പര്യമായി രണ്ടിലൊരു പാര്‍ട്ടിയെ പിന്തുണക്കുന്നവരാണ്.
അവസാനഘട്ട അഭിപ്രായ സര്‍വേകളില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് വ്യക്തമാകുന്നത്. പെന്‍സില്‍വാനിയയിലാണ് കമല ഹാരിസ് അവസാനഘട്ട പ്രചാരണം നടത്തിയത്.പരമാവധി വോട്ടര്‍മാരെ ബൂത്തുകളില്‍ എത്തിച്ച് വിജയം ഉറപ്പിക്കാന്‍ കഴിയും എന്ന പ്രതീക്ഷയിലാണ് കമല ഹാരിസ്.ഒരു വന്‍ വിജയമുണ്ടാകുമെന്ന ആത്മവിശ്വാസത്തിലാണ് ട്രംപ് ക്യാമ്പ്.
24 കോടി പേര്‍ക്കാണ് ഇക്കുറി തിരഞ്ഞെടുപ്പില്‍ വോട്ടവകാശമുള്ളത്. ഏഴ് കോടിയിലധികം പേര്‍ ഇതുവരെ ഏര്‍ളി വോട്ടിംഗ്, പോസ്റ്റല്‍ സംവിധാനങ്ങളിലൂടെ വോട്ട് രേഖപ്പെടുത്തിയിട്ടുണ്ട്.
അരിസോണ, നെവാഡ, വിസ്‌കോണ്‍സിന്‍, മിഷിഗണ്‍, പെന്‍സില്‍വാനിയ, നോര്‍ത്ത് കരോലിന, ജോര്‍ജിയ എന്നീ ഏഴ് യുദ്ധഭൂമികളിലെ ഫലങ്ങളായിരിക്കും പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ നിര്‍ണായകമാകുക.