Uae
ഇന്ന് യു എ ഇ മാനുഷിക പ്രവർത്തന ദിനം
മാനുഷിക പ്രവർത്തനം ധാർമിക ഉത്തരവാദിത്തമെന്ന് പ്രസിഡന്റ്

അബൂദബി |ഇന്ന് യു എ ഇ മാനുഷിക പ്രവര്‍ത്തന ദിനം. രാഷ്ട്രപിതാവ് ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്്യാന്‍ പകര്‍ന്നുനല്‍കിയ മാനുഷിക മൂല്യങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനായി രാജ്യമൊന്നായി പ്രവര്‍ത്തിക്കുന്നുവെന്ന് പ്രസിഡന്റ്‌ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്്യാന്‍.
ലോകമെമ്പാടും സഹായം ആവശ്യമുള്ള സമൂഹങ്ങളിലെ ദശലക്ഷക്കണക്കിന് ആളുകളുടെ ജീവിതം മെച്ചപ്പെടുത്തുന്നതിനും നന്മയും സംയുക്ത മാനുഷിക സഹകരണവും വര്‍ധിപ്പിക്കുന്നതിനും ഈ മൂല്യങ്ങള്‍ ഒരു പ്രോത്സാഹനമായി വര്‍ത്തിക്കുന്നു.സായിദ് ഹ്യുമാനിറ്റേറിയന്‍ ലെഗസി ഫൗണ്ടേഷനിലെയും അനുബന്ധ സ്ഥാപനങ്ങളിലെയും പ്രതിനിധി സംഘത്തെ അല്‍ ബത്തീന്‍ കൊട്ടാരത്തില്‍ സ്വീകരിക്കുകയായിരുന്നു അദ്ദേഹം.
ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്്യാന്റെ വിയോഗ വാര്‍ഷികത്തോടനുബന്ധിച്ച്, എല്ലാ വര്‍ഷവും റമസാന്‍ 19നാണ് വരുന്ന സായിദ് മാനുഷിക പ്രവര്‍ത്തന ദിനം യു എ ഇ ആചരിക്കുന്നത്.
ഭക്ഷ്യസഹായം, വികസന പദ്ധതികള്‍, അഭയാര്‍ഥി സഹായം, ദുര്‍ബല വിഭാഗങ്ങളുടെ ശാക്തീകരണം, ദരിദ്ര രാജ്യങ്ങളിലെ ആരോഗ്യ, വിദ്യാഭ്യാസ പ്രോത്സാഹനം തുടങ്ങി ജീവകാരുണ്യ, മാനുഷിക സംരംഭങ്ങള്‍ ആരംഭിച്ചുകൊണ്ട് യു എ ഇ അതിന്റെ സ്ഥാപകന്റെ സന്ദേശത്തോടുള്ള പ്രതിബദ്ധത പുതുക്കുന്നതിനുള്ള ഒരു അവസരമായി സായിദ് മാനുഷിക ദിനം മാറിയിട്ടുണ്ട്.മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം ഗ്ലോബല്‍ ഇനിഷ്യേറ്റീവ്‌സ് 2.2 ബില്യണ്‍ ദിര്‍ഹത്തിലധികം ചെലവഴിച്ചു.
2024ലെ മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം ഗ്ലോബല്‍ ഇനിഷ്യേറ്റീവ്‌സ് ഫൗണ്ടേഷന്റെ വാര്‍ഷിക ഫലങ്ങള്‍ യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം പ്രഖ്യാപിച്ചു. ജീവകാരുണ്യ, മാനുഷിക, ദുരിതാശ്വാസ, കമ്മ്യൂണിറ്റി പ്രവര്‍ത്തനങ്ങളില്‍ മേഖലയിലെ ഇത്തരത്തിലുള്ള ഏറ്റവും വലിയ ഫൗണ്ടേഷനായി ഇത് മാറിയിട്ടുണ്ട്.ലോകമെമ്പാടുമുള്ള 118 രാജ്യങ്ങളിലായി ഏകദേശം 149 ദശലക്ഷം ഗുണഭോക്താക്കളുടെ ജീവിതത്തെ പോസിറ്റീവായി സ്വാധീനിക്കാനായി. 2.2 ബില്യണ്‍ ദിര്‍ഹത്തിലധികം ചെലവഴിച്ചു. 975 ജീവനക്കാരും 170,000-ത്തിലധികം സന്നദ്ധപ്രവര്‍ത്തകരും ഈ സംരംഭങ്ങളെ പിന്തുണക്കുന്നു.
2023നെ അപേക്ഷിച്ച് അതിന്റെ സംരംഭങ്ങളില്‍ നിന്നുള്ള ഗുണഭോക്താക്കളുടെ എണ്ണം 38 ദശലക്ഷം വര്‍ധിപ്പിച്ചു. പരിപാടികള്‍, സംരംഭങ്ങള്‍, പ്രചാരണങ്ങള്‍, ദുരിതാശ്വാസ, കമ്മ്യൂണിറ്റി പദ്ധതികള്‍ എന്നിവ 118 രാജ്യങ്ങളിലേക്ക് വ്യാപിപ്പിച്ചു. മുന്‍ വര്‍ഷത്തെക്കാള്‍ 13 രാജ്യങ്ങളുടെ വര്‍ധനവുണ്ടായി.ദുബൈ വേള്‍ഡ് ട്രേഡ് സെന്ററില്‍ ഇന്ന് നടന്ന പ്രത്യേക ചടങ്ങിലാണ് ഫൗണ്ടേഷന്റെ റിപ്പോര്‍ട്ടിന്റെ ഫലങ്ങള്‍ പ്രഖ്യാപിച്ചത്.