Connect with us

Kerala

ബലാത്സംഗക്കേസില്‍ സിദ്ദിഖിന് ഇന്ന് ഏറെ നിര്‍ണായകം; മുന്‍കൂര്‍ ജാമ്യ ഹരജി ഇന്ന് സുപ്രീം കോടതിയില്‍

മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയാല്‍ പ്രത്യേക അന്വേഷണസംഘത്തിന് മുന്നില്‍ സിദ്ദിഖ് കീഴടങ്ങുമെന്നാണ് സൂചന

Published

|

Last Updated

കൊച്ചി |  നടിയെ ബലാത്സംഗം ചെയ്‌തെന്ന കേസില്‍ നടന്‍ സിദ്ദിഖിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് ബേല എം ത്രിവേദി, സതീഷ് ചന്ദ്ര ശര്‍മ്മ എന്നിവരടങ്ങിയ ബെഞ്ചാണ് ഹരജി പരിഗണിക്കുക. അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ഐശ്വര്യ ഭാട്ടി സംസ്ഥാനത്തിനായി ഹാജരാകും. അതേ സമയം, മുതിര്‍ന്ന അഭിഭാഷകന്‍ മുകുള്‍ റോത്തഗിയാണ് സിദ്ദിഖിനായി ഹാജരാകുന്നത്. ഹൈക്കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിന് പിറകെ സിദ്ദിഖ് ഒളിവില്‍ പോവുകയായിരുന്നു.

സുപ്രീം കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയാല്‍ പ്രത്യേക അന്വേഷണസംഘത്തിന് മുന്നില്‍ സിദ്ദിഖ് കീഴടങ്ങുമെന്നാണ് സൂചന.സിദ്ദിഖിനെ ഒളിവില്‍ പോകാന്‍ സഹായിച്ചെന്ന സംശയത്തില്‍ മകന്‍ ഷഹീന്റെ സുഹൃത്തുക്കളെ കസ്റ്റഡിയിലെടുത്ത് അന്വേഷണസംഘം ഇന്നലെ ചോദ്യം ചെയ്തിരുന്നു.