vishu 2022
ഇന്ന് വിഷു; കൊവിഡിന് ശേഷമുള്ള ആദ്യ ആഘോഷം
മഴ തുടരും; നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്
തിരുവനന്തപുരം | ലോകമെങ്ങുമുള്ള മലയാളികളായ ഹിന്ദു വിശ്വാസികള്‍ക്ക് ഇന്ന് വിഷു ആഘോഷം. കൊവിഡിനെ തുടര്‍ന്ന് കഴിഞ്ഞ രണ്ട് വര്‍ഷം കാര്യമായ ആഘോഷങ്ങളില്ലായിരുന്നു. കൊവിഡ് ആശങ്ക ഒളിഞ്ഞ സാഹചര്യത്തില്‍ കുടുംബാംഗങ്ങളെല്ലാം വീടുകളില്‍ ഒത്തുചേര്‍ന്ന് ഇത്തവണ വലിയ രീതിയിലുള്ള ആഘോഷമാണ് നടക്കുക.
തേച്ചൊരുക്കിയ ഓട്ടുരുളിയില്‍ അരിയും നെല്ലും പാതി നിറച്ച് മുണ്ടും പൊന്നും കണിവെളളരിയും കണിക്കൊന്നയും അടക്കയും നാളികേരപാതിയും ശ്രീകൃഷ്ണ വിഗ്രഹവും ഒക്കെ വിരുക്കി മലയാളി കുടുംബങ്ങള്‍ കണികണ്ടു. തുടര്‍ന്ന് കുടുംബത്തിലെ മുതിര്‍ന്നവരില്‍ നിന്ന് കൈനീട്ടം വാങ്ങും. പുതിയ വസ്ത്രങ്ങള്‍ ധരിച്ചും വിഭവസമൃദ്ധമായ സദ്യകഴിച്ചും ആഘോഷം കെങ്കേമമാക്കും.സദ്യകഴിഞ്ഞാല്‍ പിന്നെ കുട്ടികളുടെ നേരമാണ്. നിറപ്പകിട്ടാര്‍ന്ന വിഷുപഠക്കങ്ങള്‍ ആഘോഷത്തെ സജീവമാക്കും.
കൊവിഡ് ആശങ്കകള്‍ ഒഴിഞ്ഞുളള ആദ്യവിഷു എന്ന പ്രത്യേകതയാണ് ഇത്തവണയുളളത്. വീടുകളിലെ ഒത്തുചേരലുകള്‍ക്ക് രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം ഇത്തവണ സാഹചര്യമൊരുങ്ങുകയാണ്.
എന്നാല്‍ സംസ്ഥാനത്ത് ഇന്നും വേനല്‍മഴ ഭീഷണി നിലനില്‍ക്കുന്നത് ആഘോഷത്തിന് ചെറിയ മാറ്റുകുറച്ചേക്കും. പത്തനംതിട്ട, മലപ്പുറം, ഇടുക്കി, പാലക്കാട് ജില്ലകളില്‍ ഇന്ന് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മത്സ്യതൊഴിലാളികള്‍ ജാഗ്രത പാലിക്കണം. വടക്കന്‍ ജില്ലകളിലാണ് കൂടുതല്‍ മഴ സാധ്യത. ചക്രവാതച്ചുഴി കേരളാ തീരത്ത് നിന്ന് അകലുന്നതിനാല്‍
നാളെയോടെ മഴ ദുര്‍ബലമാകുമെന്നാണ് നിലവിലെ നിരീക്ഷണം.