Connect with us

International

ഇന്ന് ലോക മനുഷ്യാവകാശ ദിനം

ഓരോ വ്യക്തിയുടെയും അന്തസ്സും സുരക്ഷയും സംരക്ഷിച്ച് സമൂഹത്തില്‍ ജീവിക്കാനുള്ള അവകാശം ഉറപ്പാക്കുക എന്ന ലക്ഷ്യമാണ് മനുഷ്യാവകാശദിനം മുന്നോട്ടുവയ്ക്കുന്നത്.

Published

|

Last Updated

ന്യൂഡല്‍ഹി| ഇന്ന് ലോക മനുഷ്യാവകാശ ദിനം. ഐക്യരാഷ്ട്ര സഭയുടെ നേതൃത്വത്തില്‍ എല്ലാ വര്‍ഷവും ഡിസംബര്‍ 10 മനുഷ്യാവകാശദിനമായി ആചരിക്കുന്നു. ഓരോ വ്യക്തിയുടെയും അന്തസ്സും സുരക്ഷയും സംരക്ഷിച്ച് സമൂഹത്തില്‍ ജീവിക്കാനുള്ള അവകാശം ഉറപ്പാക്കുക എന്ന ലക്ഷ്യമാണ് മനുഷ്യാവകാശദിനം മുന്നോട്ടുവയ്ക്കുന്നത്. യുദ്ധവും മനുഷ്യാവകാശ ലംഘനങ്ങളും ലോകത്ത് നടന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ഇത്തവണ മനുഷ്യാവകാശ ദിനം ആചരിക്കുന്നത്.

സാര്‍വത്രിക മനുഷ്യാവകാശ പ്രഖ്യാപനത്തിന്റെ 75-ാം വാര്‍ഷികത്തിലാണ് ഇപ്രാവശ്യം മനുഷ്യാവകാശ ദിനം ആചരിക്കുന്നത്. യുദ്ധം, പ്രകൃതിദുരന്തങ്ങള്‍, പകര്‍ച്ചവ്യാധികള്‍ എന്നിവയാല്‍ ദുരിതമനുഭവിക്കുന്ന ദിനങ്ങളിലൂടെയാണ് ജനങ്ങള്‍ കടന്നുപോകുന്നത്. ഗസ്സയിലും യുക്രൈനിലും യുദ്ധം അനിശ്ചിതമായി തുടരുന്നു. നാടു വിട്ട് പലായനം ചെയ്യുന്നവരുടെ നിസ്സഹായതയും കണ്ണുനനയിപ്പിക്കുന്നു.

ആഫ്രിക്കന്‍ രാജ്യങ്ങളില്‍ ആഭ്യന്തരകലാപം, സാമ്പത്തികമായി തകര്‍ന്ന ശ്രീലങ്കയും പാകിസ്താനും, വടക്കന്‍ കൊറിയയുടെ ആണവപരീക്ഷണങ്ങള്‍, യുദ്ധഭീഷണി നേരിടുന്ന തെക്കന്‍ കൊറിയ, മണിപ്പൂര്‍ സംഘര്‍ഷം, സാമ്പത്തിക മാന്ദ്യത്തില്‍ നട്ടംതിരിയുന്ന ആഗോളസമ്പദ് വ്യവസ്ഥ എന്നിവയുടെയെല്ലാം പശ്ചാത്തലത്തില്‍ മനുഷ്യാവകാശദിനത്തിന് പ്രാധാന്യം ഏറെയാണ്.

 

 

 

Latest