Connect with us

Editors Pick

ഇന്ന് ലോക പത്ര സ്വാതന്ത്ര്യ ദിനം; ഇന്ത്യ എവിടെ?

മാധ്യമപ്രവർത്തകർക്കെതിരായ അക്രമം, അത്യധികം കേന്ദ്രീകൃതമായ മാധ്യമ ഉടമസ്ഥത, രാഷ്ട്രീയ വിന്യാസം എന്നിവയാൽ ഇന്ത്യയിൽ മാധ്യമ സ്വാതന്ത്ര്യം ഏറ്റവും പ്രതിസന്ധിയിലാണെന്ന് ആർഎസ്എഫ് റിപ്പോർട്ടിൽ പറയുന്നു

Published

|

Last Updated

മെയ്‌ 3 ലോക പത്ര സ്വാതന്ത്ര്യ ദിനമാണ്. ഒരു രാജ്യത്ത് ഒരു പത്രത്തിന് അല്ലെങ്കിൽ ഒരു ജേർണലിസ്റ്റിന് ജോലി ചെയ്യാൻ ലഭിക്കുന്ന സ്വാതന്ത്ര്യമാണ് പ്രസ്സ് ഫ്രീഡം എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയിൽ പത്ര സ്വാതന്ത്ര്യം എവിടെ നിൽക്കുന്നു? പരിതാപകരമാണ് എന്നേ ഒറ്റ വക്കിൽ പറയാനാവൂ.

മാധ്യമ സ്വാതന്ത്ര്യത്തെ ഏറ്റവും സൂക്ഷ്മമായി നിരീക്ഷിക്കുന്നു അന്താരാഷ്ട്ര ഏജൻസിയാണ് റിപ്പോർട്ടേഴ്‌സ് വിതൗട്ട് ബോർഡർസ് – ആർ എസ് എഫ്. ഇവരുടെ 2024ലെ പട്ടികയിൽ മാധ്യമ സ്വാതന്ത്ര്യത്തിൽ ഇന്ത്യ 159 ആം സ്ഥാനത്താണ്. പട്ടികയിൽ ആകെ 180 രാജ്യങ്ങളെ ഉള്ളു എന്നോർക്കണം. അയൽ രാജ്യമായ പാകിസ്ഥാൻ പോലും നമ്മളെക്കാൾ മുന്നിലാണ്. അവർ 152-ആം സ്ഥാനത്താണുള്ളത്.

മാധ്യമപ്രവർത്തകർക്കെതിരായ അക്രമം, അത്യധികം കേന്ദ്രീകൃതമായ മാധ്യമ ഉടമസ്ഥത, രാഷ്ട്രീയ വിന്യാസം എന്നിവയാൽ ഇന്ത്യയിൽ മാധ്യമ സ്വാതന്ത്ര്യം ഏറ്റവും പ്രതിസന്ധിയിലാണെന്ന് ആർഎസ്എഫ് റിപ്പോർട്ടിൽ പറയുന്നു. 2014ൽ നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ബിജെപി സർക്കാർ അധികാരത്തിൽ വന്ന ശേഷമാണ് ഇത് ഏറ്റവും രൂക്ഷമായതെന്നും റിപ്പോർട്ടിലുണ്ട്.

‘ഓരോ വർഷവും ശരാശരി മൂന്നോ നാലോ പത്രപ്രവർത്തകർ അവരുടെ ജോലിയുമായി ബന്ധപ്പെട്ട് കൊല്ലപ്പെടുമ്പോൾ, മാധ്യമങ്ങൾക്ക് ലോകത്തിലെ ഏറ്റവും അപകടകരമായ രാജ്യങ്ങളിലൊന്നായി മാറുന്നു ഇന്ത്യ. സർക്കാരിനെ വിമർശിക്കുന്ന മാധ്യമപ്രവർത്തകർ സ്ഥിരമായി ഓൺലൈൻ പീഡനങ്ങൾക്കും ഭീഷണികൾക്കും ആക്രമണങ്ങൾക്കും ക്രിമിനൽ പ്രോസിക്യൂഷനുകൾക്കും ഏകപക്ഷീയമായ അറസ്റ്റിനും വിധേയരാകുന്നു. പോലീസ് ഉദ്യോഗസ്ഥരിൽ നിന്നും രാഷ്ട്രീയ പ്രവർത്തകരിൽ നിന്നും ക്രിമിനൽ ഗ്രൂപ്പുകളിൽ നിന്നും അഴിമതിക്കാരായ പ്രാദേശിക ഉദ്യോഗസ്ഥരിൽ നിന്നും അവർ അക്രമത്തിന് ഇരയാക്കപ്പെടാം. ഹിന്ദു തീവ്ര വലതുപക്ഷത്തിൻ്റെ പ്രത്യയശാസ്ത്രമായ ഹിന്ദുത്വയുടെ വക്താക്കൾ, “രാജ്യദ്രോഹികളും” “ദേശവിരുദ്ധരും” എന്ന് മുദ്രകുത്തി വിമർശകർക്കെതിരെ ജനകീയ പ്രതികാരം ചെയ്യാൻ ആഹ്വാനം ചെയ്യുന്നു. വിദ്വേഷത്തിൻ്റെയും കൊലപാതകത്തിനായുള്ള ആഹ്വാനങ്ങളുടെയും ഭയാനകമായ ഏകോപിത കാമ്പെയ്‌നുകൾ സോഷ്യൽ മീഡിയയിൽ നടത്തപ്പെടുന്നു. അവർ വനിതാ മാധ്യമപ്രവർത്തകരെ വരെ ലക്ഷ്യമിടുന്നു. അവരുടെ സ്വകാര്യ വിവരങ്ങൾ വെളിപ്പെടുത്തുന്നു. കശ്മീരിൽ സ്ഥിതി വളരെ ആശങ്കാജനകമാണ്, അവിടെ റിപ്പോർട്ടർമാരെ പലപ്പോഴും പോലീസും അർദ്ധസൈനികരും ഉപദ്രവിക്കുന്നു, ചിലർ വർഷങ്ങളോളം “താൽക്കാലിക” തടങ്കലിന് വിധേയരാകുന്നു.’ – ഇങ്ങനെ നീളുന്നു ആർഎസ്എഫിന്റെ റിപ്പോർട്ട്‌.

ഇവരുടെ 2024ലെ പുതിയ കണക്ക് പ്രകാരം 10 മാധ്യമ പ്രവർത്തകരാണ് ഈ വർഷം രാജ്യത്ത് അറസ്റ്റിലായത്.

---- facebook comment plugin here -----

Latest