Connect with us

Land Slide

കവളപ്പാറ, പുത്തുമല ഉരുള്‍പൊട്ടല്‍ ദുരന്തത്തിന് ഇന്നേക്ക് അഞ്ചാണ്ട്

ഉരുള്‍പ്പൊട്ടയതിനെ തുടര്‍ന്ന് പുത്തുമലയില്‍ നിന്ന് നേരത്തെ കുടുംബങ്ങള്‍ കുടിയൊഴിഞ്ഞുപോയ ഭൂമിയിലാണ് മുണ്ടക്കൈ അപകടത്തില്‍ മരിച്ചവരുടെ മൃതദേഹം സംസ്‌കരിക്കുന്നത്.

Published

|

Last Updated

കല്‍പ്പറ്റ | പ്രകൃതി ദുരന്തങ്ങള്‍ ആവര്‍ത്തിക്കുന്ന കേരളത്തില്‍ 59 പേരുടെ ജീവനെടുത്ത കവളപ്പാറ ദുരന്തത്തിന്റെയും 17 പേരുടെ ജീവനെടുത്ത പുത്തുമല ദുരന്തത്തിന്റെയും ഓർമകൾക്ക് ഇന്ന് അഞ്ചാണ്ട് പൂർത്തിയാകുന്നു.

2019 ഓഗസ്റ്റ് എട്ടിന് മേപ്പാടി പച്ചക്കാട് ഉണ്ടായ ഉരുള്‍പൊട്ടലില്‍ പുത്തുമലയില്‍ 58 വീടുകള്‍ പൂര്‍ണമായും 20 ലേറെ വീടുകള്‍ ഭാഗികമായും തകര്‍ന്നു. അപകടത്തില്‍പ്പെട്ട അഞ്ച് പേരെ കണ്ടെത്താന്‍ കഴിയാതെയാണ് അന്ന് തിരച്ചില്‍ അവസാനിപ്പിച്ചത്. പുത്തുമലയില്‍ നിന്ന് രണ്ട് കിലോമീറ്റര്‍ മാത്രം അകലെയാണ് ഇപ്പോള്‍ ഉരുള്‍പൊട്ടല്‍ ഉണ്ടായ മുണ്ടക്കൈയും ചൂരല്‍മലയും.

ഉരുള്‍പ്പൊട്ടയതിനെ തുടര്‍ന്ന് പുത്തുമലയില്‍ നിന്ന് നേരത്തെ കുടുംബങ്ങള്‍ കുടിയൊഴിഞ്ഞുപോയ ഭൂമിയിലാണ് മുണ്ടക്കൈ അപകടത്തില്‍ മരിച്ചവരുടെ മൃതദേഹം സംസ്‌കരിക്കുന്നത്. കവളപ്പാറയില്‍ 59 പേരുടെ ജീവനെടുത്ത ഉരുള്‍പൊട്ടലില്‍ 11 പേരെ കണ്ടെത്താനായിരുന്നില്ല. അഞ്ചുവര്‍ഷം മുമ്പ് ഇതേദിവസമാണ് ഉരുള്‍ പൊട്ടിയത്. 2019 ഓഗസ്റ്റ് എട്ടിന് രാത്രി ഏഴരയോടെയാണ് മുത്തന്‍പ്പന്‍ കുന്ന് കവളപ്പാറയിലേക്ക് പതിച്ചത്.

രണ്ട് ദിവസം തുടര്‍ച്ചയായി പെയ്ത മഴയിലാണ് കുന്നിടിഞ്ഞത്. രാത്രിയുണ്ടായ അപകടം പിറ്റേന്ന് രാവിലെയാണ് പുറം ലോകം അറിഞ്ഞത്. 20 ദിവസം നീണ്ട തിരച്ചില്‍ 48 മൃതദേഹങ്ങള്‍ മണ്ണിനടിയില്‍ നിന്ന് കിട്ടി.11 പേരെ കണ്ടെത്താനാവാതെ തിരച്ചില്‍ അവസാനിപ്പിക്കുകയായിരുന്നു.

Latest