Connect with us

wiras

വിറാസ് രണ്ടാമത് ഇന്റര്‍നാഷണല്‍ കോണ്‍ഫറന്‍സിന് ഇന്ന് തുടക്കം

പരിപാടിയില്‍ പങ്കെടുക്കാൻ ഉദ്ദേശിക്കുന്നവർക്ക് wiras.in എന്ന വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യാം.

Published

|

Last Updated

നോളജ് സിറ്റി | വിറാസ് രണ്ടാമത് ഇന്റര്‍നാഷണല്‍ കോണ്‍ഫറന്‍സിന് വ്യാഴാഴ്ച തുടക്കം കുറിക്കും. മർകസ് നോളജ് സിറ്റിയിലെ വേള്‍ഡ് ഇൻസ്റ്റിറ്റ്യൂട്ട്  ഫോര്‍ റിസര്‍ച്ച് ഇന്‍ അഡ്വാന്‍സ്ഡ് സ്റ്റഡീസ്  സംഘടിപ്പിക്കുന്ന രണ്ടാമത് ഇന്റര്‍നാഷണല്‍ കോണ്‍ഫറന്‍സ്, ‘അല്‍ഹിക്മയും ആധുനിക ഫിലോസഫിയും; ഇസ്‌ലാമിലെ ധൈഷണിക വ്യവഹാരങ്ങളുടെ മാതൃകകള്‍ ‘ എന്ന വിഷയത്തിലായിരിക്കും നടക്കുക.

വ്യാഴം, വെള്ളി ദിവസങ്ങളിൽ നടക്കുന്ന കോണ്‍ഫറന്‍സിൽ ദുബൈ സായിദ് യൂണിവേഴ്സിറ്റി അസിസ്റ്റന്റ് പ്രൊഫസറും ഗ്രന്ഥകര്‍ത്താവുമായ ഡോ. ശുഐബ് മാലിക് മുഖ്യാതിഥി ആയിരിക്കും. വിവിധ സെഷനുകളിലായി നിരവധി ഗവേഷകര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും. പരിപാടിയില്‍ പങ്കെടുക്കാൻ wiras.in എന്ന വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യാം. കൂടുതല്‍ വിവരങ്ങള്‍ക്ക് 7063939055.

Latest