Connect with us

rahul gandhi

കോലാറിലെ അതേ വേദിയില്‍ ഇന്നു രാഹുലിന്റെ ശബ്ദം മുഴങ്ങും

അയോഗ്യനാക്കപ്പെട്ട ശേഷം ആദ്യമായി കര്‍ണാടകയില്‍

Published

|

Last Updated

ബംഗലുരു | എം പി സ്ഥാനത്തു നിന്ന് അയോഗ്യനാക്കപ്പെട്ടതിനു ശേഷം ആദ്യമായി കര്‍ണാടകയില്‍ എത്തുന്ന രാഹുല്‍ ഗാന്ധി കോലാറിലെ വേദിയില്‍ പ്രസംഗിക്കും. 2019 ല്‍ കോലാറില്‍ നടത്തിയ പ്രസംഗമായിരുന്നു രാഹുലിന്റെ അയോഗ്യതയ്ക്ക് കാരണമായത്.
അവിടെ തന്നെയാണ് കോണ്‍ഗ്രസ് ഇന്ന് പൊതുയോഗം സംഘടിപ്പിച്ചത് അയോഗ്യനാക്കിയ നടപടി രാഷ്ട്രീയ ആയുധമാക്കുക എന്ന ലക്ഷ്യത്തോടെയാണ്.

ഉച്ചയ്ക്ക് 12 മണിയ്ക്കാണ് കോലാറില്‍ പൊതുസമ്മേളനവും റാലിയും നടക്കുക. തെരഞ്ഞെടുപ്പിന് സജ്ജമായ കര്‍ണാടകയില്‍ രാഹുലിന്റെ ആദ്യ സന്ദര്‍ശനം തന്നെ വന്‍ വിജയമാക്കാനുള്ള തയ്യാറെടുപ്പിലാണു പാര്‍ട്ടി.
രണ്ടു തവണ മാറ്റിവെച്ച സന്ദര്‍ശനമാണ് ഇന്നു നടക്കുന്നത്. വൈകിട്ട് അഞ്ചുമണിക്കു ബംഗളൂരു ജെപി നഗറില്‍ ശുചീകരണ തൊഴിലാളികളുമായും വഴിയോര കച്ചവടക്കാരുമായും രാഹുല്‍ ഗാന്ധി സംവദിക്കും. 6.15ന് ഇന്ദിരാഗാന്ധി ഭവന്‍ ഉദ്ഘാടനവും അദ്ദേഹം നിര്‍വഹിക്കും.

 

Latest