Connect with us

chingam 1

ഇന്ന് ചിങ്ങം ഒന്ന്; സമത്വ സ്മൃതിയില്‍ ഇനി ഓണക്കാലം

കേരളത്തിന്റെ കാര്‍ഷിക സംസ്‌കൃതിയുടെ ഓര്‍മകള്‍ പുതുക്കുന്ന ദിനമാണ് ചിങ്ങം ഒന്ന്.

Published

|

Last Updated

കോഴിക്കോട് | ഇന്ന് ചിങ്ങം ഒന്ന്. കൊല്ലവര്‍ഷത്തിലെ ആദ്യദിനമായ ഈ ദിവസം മലയാളി കര്‍ഷകദിനമായും ആഘോഷിക്കുന്നു. ഇനി ഓണവെയിലിന്റെ നാളുകള്‍.

കേരളത്തിന്റെ കാര്‍ഷിക സംസ്‌കൃതിയുടെ ഓര്‍മകള്‍ പുതുക്കുന്ന ദിനമാണ് ചിങ്ങം ഒന്ന്.

ദുരിതം വിതച്ച കര്‍ക്കടകം കഴിഞ്ഞു മാനവും മനസ്സും തെളിഞ്ഞാണു ചിങ്ങപ്പുലരി പിറക്കുന്നത്. സമൃദ്ധിയുടേയും ഐശ്വര്യത്തിന്റെയും ദിനങ്ങളായാണു ചിങ്ങപ്പുലരി കടന്നെത്തുന്നത്. മലയാള ഭാഷയെക്കുറിച്ചുള്ള ഉണര്‍വ്വായും ഈ ദിനത്തെ വരവേല്‍ക്കുന്നു.

കാര്‍ഷിക സമൃദ്ധിയുടെ കാലം മാഞ്ഞുപോവുകയാണെങ്കിലും ചിങ്ങം ഒന്ന് ഓരോ മലയാളിയുടെ മനസ്സിലും പച്ചപ്പു നിറയ്ക്കുന്നു.

ചിങ്ങം പിറക്കുന്നത് ഓണക്കാലത്തിന്റെ സമത്വ സുന്ദരമായ സ്മരണയിലേക്കാണ്. മാലോകരെല്ലാരുമൊന്നുപോലെ വാണ നല്ല നാളിന്റെ ഓര്‍മയുമായി ഓണപ്പുലരി കടന്നെത്തുന്നു. ഓണത്തെ വരവേല്‍ക്കാനെന്ന വണ്ണം മണ്ണും മനസ്സും വര്‍ണാഭമാവുന്നു.

 

 

Latest