Connect with us

National

ഇന്ന് വില കൂട്ടിയില്ല; താത്കാലിക ആശ്വാസം നല്‍കി എണ്ണക്കമ്പനികള്‍

അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പിനെ തുടര്‍ന്ന എണ്ണ വില വര്‍ധനക്ക് സ്‌റ്റോപ്പിട്ട കമ്പനികള്‍ തിരഞ്ഞെടുപ്പ് കഴിഞ്ഞതിന് പിന്നാലെ വില കുത്തനെ ഉയര്‍ത്തുകയായിരുന്നു.

Published

|

Last Updated

ന്യൂഡല്‍ഹി | തുര്‍ടച്ചയായ വിലവര്‍ധനക്ക് താത്കാലിക ആശ്വാസം നല്‍കി എണ്ണക്കമ്പനികള്‍. പെട്രോളിനും ഡീസലിനും ഇന്ന് വില ഉയര്‍ത്തിയില്ല. കഴിഞ്ഞ 17 ദിവസത്തിനിടെ മൂന്നാം തവണയാണ് വിലയില്‍ മാറ്റം വരുത്താതിരിക്കുന്നത്.

അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പിനെ തുടര്‍ന്ന എണ്ണ വില വര്‍ധനക്ക് സ്‌റ്റോപ്പിട്ട കമ്പനികള്‍ തിരഞ്ഞെടുപ്പ് കഴിഞ്ഞതിന് പിന്നാലെ വില കുത്തനെ ഉയര്‍ത്തുകയായിരുന്നു. മാര്‍ച്ച് 22 മുതലാണ് വിലക്കയറ്റം ആരംഭിച്ചത്. ഇതിനകം ലിറ്ററിന് പത്ത് രൂപ വര്‍ധിച്ചിട്ടുണ്ട്.

Latest