Connect with us

Congress Disciplinary Committee Meeting

കെ വി തോമസിനെതിരെ കോണ്‍ഗ്രസ് നടപടി എന്തെന്ന് ഇന്നറിയാം

എ കെ ആന്റണിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് അച്ചടക്ക സമിതി യോഗം രാവിലെ 11.30ന്

Published

|

Last Updated

കൊച്ചി | പാര്‍ട്ടി വിലക്ക് ലംഘിച്ച് സി പി എം പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാറില്‍ പങ്കെടുത്ത കെ വി തോമസിനെതിരെ എന്ത് നടപടി വേണമെന്ന് തീരുമാനിക്കാന്‍ ഇന്ന് കോണ്‍ഗ്രസ് അച്ചടക്ക സമിതി യോഗം. കെ വി തോമസിന് നല്‍കിയ കാരണം കാണിക്കല്‍ നോട്ടീസിനുള്ള മറുപടി കൂടി പരിശോധിച്ച് നടപടി സ്വീകരിക്കാനാണ് എ കെ ആന്റണിയുടെ നേതൃത്വത്തിലുള്ള അച്ചടക്ക സമിതി ചേരുന്നത്. രാവിലെ 11.30നാണ് സമിതി യോഗം ചേരുന്നത്. തോമസിന്റെ വിശദീകരണം പരിശോധിച്ച ശേഷം എടുക്കേണ്ട നടപടി എന്തെന്ന് അച്ചടക്ക സമിതി പാര്‍ട്ടി അധ്യക്ഷ സോണിയാ ഗാന്ധിയെ അറിയിക്കുകയായിരിക്കും ചെയ്യുക. സോണിയാ ഗാന്ധിയായിരിക്കും നടപടി പ്രഖ്യാപിക്കുക.

സസ്‌പെന്‍ഷനും പുറത്താക്കലും ഉള്‍പ്പെടെയുള്ള നടപടികള്‍ സമിതി ശിപാര്‍ശ ചെയ്‌തേക്കുമെന്നാണ് റിപ്പോര്‍ട്ട്. സി പി എം സമ്മേളന വേദിയില്‍ മുമ്പും നിരവധി നേതാക്കള്‍ പങ്കെടുത്തിട്ടുണ്ടെന്നും അച്ചടക്ക സമിതി ചെയര്‍മാന്‍ പോലും സി പി എം നേതാക്കളെ പ്രകീര്‍ത്തിച്ചിട്ടുള്ളതും കെ വി തോമസ് വിശദീകരണക്കുറിപ്പില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

 

 

 

Latest