Connect with us

ambulance accident

കെ എസ് ആര്‍ ടി സി ബസിന് പിന്നില്‍ ആംബുലന്‍സ് ഇടിച്ച് പിഞ്ചുകുഞ്ഞ് മരിച്ചു

ഇടിയുടെ ആഘാതത്തില്‍ കൈയില്‍ നിന്ന് തെറിച്ചുപോയാണ് കുഞ്ഞ് മരിച്ചത്.

Published

|

Last Updated

തൃശൂര്‍ | മുളങ്കുന്നത്തുകാവിൽ ആശുപത്രിയിലേക്ക് പുറപ്പെട്ട ആംബുലന്‍സ് കെ എസ് ആര്‍ ടി സി ബസിന് പിന്നില്‍ ഇടിച്ച് പിഞ്ചുകുഞ്ഞ് മരിച്ചു. മംഗലം സ്വദേശി ശഫീഖിന്റെയും അന്‍ശിദയുടെയും ഒന്നര മാസം പ്രായമുള്ള ആണ്‍കുഞ്ഞാണ് മരിച്ചത്. ഇരട്ട സഹോദരനായ കുഞ്ഞിനെ ഗുരുതര പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രണ്ട് ബന്ധുക്കള്ക്കും ആംബുലന്സ് ഡ്രൈവര്ക്കും പരിക്കുണ്ട്

ഇരട്ടകളിലൊരു കുഞ്ഞിന് ശ്വാസ തടസ്സമുണ്ടായതിനെ തുടര്‍ന്ന് മെഡി.കോളജിലേക്ക് പോകുകയായിരുന്നു ആംബുലന്‍സ്. ഇടിയുടെ ആഘാതത്തില്‍ കൈയില്‍ നിന്ന് തെറിച്ചുപോയാണ് കുഞ്ഞ് മരിച്ചത്. ശ്വാസതടസ്സമുണ്ടായ കുഞ്ഞല്ല മരിച്ചത്.

ആദ്യം വടക്കാഞ്ചേരിയിലെ ആശുപത്രിയിലെത്തിച്ച കുഞ്ഞിനെ മെഡി.കോളേജിലേക്ക് കൊണ്ടുപോകുകയായിരുന്നു. ഈ യാത്രാമധ്യേയാണ് അപകടമുണ്ടായത്.

---- facebook comment plugin here -----

Latest