Connect with us

Tokyo Paralympics

ടോക്യോ പാരാലിമ്പിക്‌സ്: ഷൂട്ടിംഗിന് പിന്നാലെ ബാഡ്മിന്റണിലും ഇന്ത്യക്ക് സ്വർണം

ടോക്യോ പാരാലിമ്പിക്സില്‍ ഇന്ത്യയുടെ മെഡല്‍ നേട്ടം 16ആയി.

Published

|

Last Updated

ടോക്യോ |  പാരാലിംപിക്‌സില്‍ ഇന്ത്യക്ക് വീണ്ടും സ്വര്‍ണപ്പതക്കം. പുരുഷന്മാരുടെ ബാഡ്മിന്റന്‍ സിംഗിള്‍സില്‍ പ്രമോദ് ഭഗത് ആണ് സ്വര്‍ണം നേടിയത്.  ഇതേ ഇനത്തിൽ ജപ്പാൻകാരനായ ഡെയ്‌സുകെ ഫുജിഹാരയെ പരാജയപ്പെടുത്തി ഇന്ത്യയുടെ മനോജ് സർക്കാർ വെങ്കലവും നേടി. പാരാലിമ്പിക്സ് ഷൂട്ടിംഗില്‍ ഇന്ത്യ ഇന്ന് സ്വർണവും വെള്ളിയും നേടിയിരുന്നു.

ഫൈനലിൽ ബ്രിട്ടന്റെ ഡാനിയൽ ബെഥലിനെ തോൽപ്പിച്ചാണ് പ്രമോദ് ഭഗത് സ്വർണം നേടിയത്. ബാഡ്മിന്റണിലെ ലോക ഒന്നാം നമ്പർ കളിക്കാരനായ ഭഗത്, 21-14, 21-17 എന്ന നേരിട്ടുള്ള ഗെയിമുകൾക്കാണ് ബെഥലിനെ പരാജയപ്പെടുത്തിയത്. മത്സരം 45 മിനിറ്റ് നീണ്ടുനിന്നു.

ഷൂട്ടിംഗിൽ ഇന്ത്യയുടെ മനീഷ് നര്‍വാലിന് സ്വര്‍ണം നേടിയപ്പോള്‍ ഇതേ ഇനത്തില്‍ ഇന്ത്യയുടെ സിംഗ് രാജ് വെള്ളിയും സ്വന്തമാക്കി. 50 മീറ്റര്‍ എയര്‍ പിസ്റ്റള്‍ എസ്എച്ച്1 വിഭാഗത്തിലാണ് മനീഷ് സ്വര്‍ണം നേടിയത്.

ടോക്യോ പാരാലിമ്പിക്സില്‍ ഇന്ത്യക്ക് വേണ്ടി രണ്ടാം തവണ മെഡല്‍ നേടുന്ന താരമാണ് സിംഗ് രാജ്. പുരുഷന്മാരുടെ 10മീറ്റര്‍ എയര്‍ പിസ്റ്റള്‍ എസ്എച്ച് 1വിഭാഗത്തില്‍ സിംഗ് രാജ് വെങ്കലം നേടിയിരുന്നു. യോഗ്യതയില്‍ സിംഗ് രാജും നര്‍വാളും നാലും ഏഴും സ്ഥാനങ്ങളിലെത്തി.

ഇതോടെ ടോക്യോ പാരാലിമ്പിക്സില്‍ ഇന്ത്യയുടെ മെഡല്‍ നേട്ടം 17 ആയി. നാല് സ്വര്‍ണവും ഏഴ് വെള്ളിയും ആറ് വെങ്കലവുമാണ് ഇന്ത്യയുടെ അക്കൗണ്ടിലുള്ളത്.

 

Latest