K Muraleedharan
കിഫ്ബി റോഡുകളില്‍ ടോള്‍ ബൂത്തുകള്‍ അടിച്ചു പൊളിക്കും: കെ മുരളീധരന്‍
ഇനി നോണ്‍ വെജിറ്റേറിയന്‍ സമരം നടത്തും
![](https://assets.sirajlive.com/2024/06/k-muraleedharan-897x538.jpg)
തിരുവനന്തപുരം | കിഫ്ബി റോഡുകളില്‍ ടോള്‍ ബൂത്തുകള്‍ തുടങ്ങിയാല്‍ അടിച്ചു പൊളിച്ചിരിക്കുമെന്ന പ്രഖ്യാപനവുമായി കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. ഇത്രകാലവും ഞങ്ങള്‍ നടത്തിയത് വെജിറ്റേറിയന്‍ സമരം ആണെങ്കില്‍ ഇനി നോണ്‍ വെജിറ്റേറിയന്‍ സമരം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
കിഫ്ബി ഫണ്ടില്‍ നിര്‍മ്മിക്കുന്ന റോഡുകളില്‍ ജനങ്ങളെ കൊള്ളയടിക്കുന്ന ടോള്‍ പിരിവുമായി സര്‍ക്കാര്‍ മുന്നോട്ട് പോയാല്‍ ശക്തമായ പ്രക്ഷോഭവുമായി കോണ്‍ഗ്രസ് കേരളത്തിലെ തെരുവുകളിലേക്ക് ഇറങ്ങുമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നല്‍കിയിരുന്നു. പ്രതിഷേധം ഉയരുമ്പോഴും കിഫ്ബി റോഡുകള്‍ക്ക് ടോള്‍ പിരിക്കാനുള്ള തീരുമാനവുമായി ഇടത് മുന്നണിയും സര്‍ക്കാര്‍ മുന്നോട്ടാണ് .
ടോള്‍ പിരിവിന് ഇടത് മുന്നണി തത്വത്തില്‍ അംഗീകാരം നല്‍കിയെന്ന് എല്‍ ഡി എഫ് കണ്‍വീനര്‍ പറഞ്ഞു. പ്രത്യേക നിയമ നിയമനിര്‍മ്മാണത്തിനുള്ള കരട് ധനവകുപ്പിന്റെ പരിഗണനയിലാണ്