Connect with us

Kerala

കിഫ്ബി റോഡുകള്‍ക്ക് ടോള്‍: തീരുമാനം നയം മാറ്റമല്ല; കാലത്തിന് അനുസരിച്ച നിലപാട് മാത്രം: ടിപി രാമകൃഷ്ണന്‍

ടോള്‍ വേണ്ടെന്നുവച്ചാല്‍ വികസനത്തില്‍ ഒരിഞ്ച് മുന്നോട്ട് പോകാന്‍ കഴിയില്ല.

Published

|

Last Updated

തിരുവനന്തപുരം |  കിഫ്ബി റോഡുകള്‍ക്ക് ടോള്‍ പിരിക്കാനുള്ള തീരുമാനത്തില്‍ പ്രതികരണവുമായി ഇടതുമുന്നണി കണ്‍വീനര്‍ ടി പി രാമകൃഷ്ണന്‍. ടോള്‍ പിരിക്കാനുള്ള തീരുമാനം നയംമാറ്റം അല്ലെന്നും കാലം മാറുന്നതിനനുസരിച്ചുള്ള നിലപാട് മാത്രമാണെന്നും ടി പി രാമകൃഷ്ണന്‍ പറഞ്ഞു

കിഫ്ബി റോഡുകള്‍ക്ക് ടോള്‍ പിരിക്കാന്‍ ഇടത് മുന്നണി തത്വത്തില്‍ തീരുമാനിച്ചതാണ്. ടോള്‍ വേണ്ടെന്നുവച്ചാല്‍ വികസനത്തില്‍ ഒരിഞ്ച് മുന്നോട്ട് പോകാന്‍ കഴിയില്ല.

ബ്രുവറി വിഷയത്തില്‍ എന്തൊക്കെ എല്‍ഡിഎഫില്‍ ചര്‍ച്ച ചെയ്യുമെന്ന് മാധ്യമങ്ങളോട് പങ്കുവയ്‌ക്കേണ്ടതില്ല. ആര്‍ജെഡി അവരുടെ അഭിപ്രായമാണ് പറഞ്ഞത്. അത് ഇടത് നിലപാടായി വ്യാഖ്യാനിക്കേണ്ടതില്ലെന്നും ടി പി രാമകൃഷ്ണന്‍ പറഞ്ഞു.

സ്വന്തമായി വരുമാനം ഇല്ലാതെ കിഫ്ബിക്ക് നിലനില്‍ക്കാനാകില്ലെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാലും കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു

Latest