Connect with us

ഹൃദയ സംബന്ധമായ അസുഖമുള്ളവര്‍ ദയവായി പച്ചക്കറി വില ചോദിക്കരുത്. കഴിഞ്ഞ ദിവസം ഒരു പച്ചക്കറി കച്ചവടക്കാരന്‍ ഫേസ്ബുക്കിലിട്ട പോസ്റ്റായിരുന്നു ഇത്. പച്ചക്കറി വില എവിടെ എത്തിനില്‍ക്കുന്നുവെന്നും അത് സമൂഹത്തില്‍ ഉണ്ടാക്കുന്ന പ്രത്യാഘാതം എങ്ങനെയെന്നും വിവരിക്കുന്ന ചുരുക്കം വാചകങ്ങളാണിത്.

തക്കാളിയില്ലാത്ത കറി മലയാളിക്കില്ല. കിലോയ്ക്ക് എട്ട് രൂപക്കും ഏറിയാല്‍ ഇരുപത് രൂപക്കുമെല്ലാം തക്കാളി കൊണ്ടുവന്ന് കറിവെച്ച് കഴിക്കുന്നവരാണ് നമ്മള്‍. എന്നാല്‍, കോഴിക്കോട് പാളയം പച്ചക്കറി മാര്‍ക്കറ്റില്‍ ഇന്ന് ഒരു കിലോ തക്കാളിക്ക് 90 രൂപയിലെത്തിയിരിക്കുന്നു. ഇന്നലെയും തലേദിവസവുമായി പത്ത് രൂപ വീതമാണ് വര്‍ധിച്ചത്. ഒരു കിലോ മുരിങ്ങക്കായ കിട്ടണമെങ്കില്‍ 135 രൂപ കൊടുക്കണം. 20നും 25നും മുരിങ്ങക്കായ വാങ്ങിയവരാണ് നമ്മള്‍.

ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് എക്കണോമിക്‌സ് ആന്റ് സ്റ്റാറ്റിക്‌സ് വിഭാഗത്തിന്റെ കണക്കനുസരിച്ച് 2021 ആഗസ്റ്റില്‍ കിലോഗ്രാമിന് 36 രൂപ 66 പൈസയുണ്ടായിരുന്ന വഴുതിനയുടെ വില ഇന്ന് 50 രൂപയാണ്. 28 രൂപ 77 പൈസയുണ്ടായിരുന്ന കാബേജിന് 35 . 33 രൂപ 63 പൈസയുണ്ടായിരുന്ന വെണ്ടക്ക് ഇന്ന് രാവിലെ കോഴിക്കോട് ഹോള്‍സെയില്‍ മാര്‍ക്കറ്റില്‍ 49 രൂപ 50 പൈസ. പയര്‍ -70, ഇഞ്ചി-50, പച്ചമുളക്-50, വെള്ളരിയും എളവനും -45 എന്നിങ്ങനെയാണ് ചില്ലറ മാര്‍ക്കറ്റുകളിലെ വില നിലവാരം.

---- facebook comment plugin here -----

Latest